Taaraattin seru [M]

താരാട്ടിന്‍ ചെറു [M]
Work
Year
Language

താരാട്ടിന്‍ ചെറുചെപ്പുതുറക്കാം ഉണ്ണിക്കണ്ണാ മിഴിപൂട്ട്
അമ്മിഞ്ഞപ്പാല്‍ച്ചുണ്ടു മണക്കണ കുഞ്ഞിക്കണ്ണാ മിഴിപൂട്ട്
കണ്ണേറും കരിനാക്കും ഒഴിയാനായ് നേരുന്നേ
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍
(താരാട്ടിന്‍)

മുറ്റത്ത് തളിരോലപ്പന്തലിടാം
പൊന്നോമല്‍ക്കൈത്തളിരാകെ
കരിവളയണിയാം പൊന്‍‌നൂല്‍ കെട്ടാം
പേരു വിളിക്കാന്‍ കൊതിയായി ചാഞ്ചാടും പൊന്നുണ്ണീ
രാക്കിളി പുള്ളുകള്‍ കാണാതുണ്ണിയെ കാത്തരുളീടേണം
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍
(താരാട്ടിന്‍)

മാനത്ത് മഴവില്ലിന്‍ മേലാപ്പില്‍
എന്നുണ്ണിക്കണ്ണനെയാട്ടാനേഴു നിറങ്ങള്‍ ഊഞ്ഞാലായി
പൂക്കൈ വളരാന്‍ കാല്‍ വളരാന്‍ എന്നുണ്ണീ നീ വളരാന്‍
കാര്‍ത്തികവേലയെഴുന്നള്ളുമ്പോള്‍ കാവടിയേറ്റാം ഞാന്‍
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍
(താരാട്ടിന്‍)

tārāṭṭin sĕṟusĕppuduṟakkāṁ uṇṇikkaṇṇā miḻibūṭṭ
ammiññappālscuṇḍu maṇakkaṇa kuññikkaṇṇā miḻibūṭṭ
kaṇṇeṟuṁ karinākkuṁ ŏḻiyānāy nerunne
kunnikkurumaṇi vārikkāṁ ñān melekkāvil
(tārāṭṭin)

muṭratt taḽirolappandaliḍāṁ
pŏnnomalkkaittaḽirāgĕ
karivaḽayaṇiyāṁ pŏn‌nūl kĕṭṭāṁ
peru viḽikkān kŏdiyāyi sāñjāḍuṁ pŏnnuṇṇī
rākkiḽi puḽḽugaḽ kāṇāduṇṇiyĕ kāttaruḽīḍeṇaṁ
kunnikkurumaṇi vārikkāṁ ñān melekkāvil
(tārāṭṭin)

mānatt maḻavillin melāppil
ĕnnuṇṇikkaṇṇanĕyāṭṭāneḻu niṟaṅṅaḽ ūññālāyi
pūkkai vaḽarān kāl vaḽarān ĕnnuṇṇī nī vaḽarān
kārttigavelayĕḻunnaḽḽumboḽ kāvaḍiyeṭrāṁ ñān
kunnikkurumaṇi vārikkāṁ ñān melekkāvil
(tārāṭṭin)