Taaraatti nyaaan

താരാട്ടി ഞാന്‍
Work
Year
Language

താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍ പാട്ടുമായ്
എന്‍ പുന്നാരേ നിന്‍ കാതില്‍ എന്നാളും ചൊല്ലീ ഞാന്‍
വളരു് വളരു് എന്‍ മോളേ....
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്

മുഖം വാടുമ്പോള്‍ ചിരി മായുമ്പോള്‍
കുറുമ്പോടെ നീ പിണങ്ങീടുമ്പോള്‍
പൊന്നേ...എന്‍ മുത്തേ...അറിയാതെ ഞാന്‍ പാടും
ആരി രാ രാ രോ...
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍ പാട്ടുമായ്

പിറന്നാള്‍ വന്നാല്‍ ഇളം നാവിങ്കല്‍
നറും പാലും ഞാന്‍ പകര്‍ന്നീടുമ്പോള്‍
നെഞ്ചില്‍ എന്‍ നെഞ്ചില്‍ മെല്ലെ ഞാനുറക്കീടും
ആരി രാ രാ രോ...
(താരാട്ടി ഞാന്‍ ...)

tārāṭṭi ñān manassilŏrūññālumāy
pālūṭṭi ñān paḻayŏru ten pāṭṭumāy
ĕn punnāre nin kādil ĕnnāḽuṁ sŏllī ñān
vaḽaru് vaḽaru് ĕn moḽe....
tārāṭṭi ñān manassilŏrūññālumāy

mukhaṁ vāḍumboḽ siri māyumboḽ
kuṟumboḍĕ nī piṇaṅṅīḍumboḽ
pŏnne...ĕn mutte...aṟiyādĕ ñān pāḍuṁ
āri rā rā ro...
tārāṭṭi ñān manassilŏrūññālumāy
pālūṭṭi ñān paḻayŏru ten pāṭṭumāy

piṟannāḽ vannāl iḽaṁ nāviṅgal
naṟuṁ pāluṁ ñān pagarnnīḍumboḽ
nĕñjil ĕn nĕñjil mĕllĕ ñānuṟakkīḍuṁ
āri rā rā ro...
(tārāṭṭi ñān ...)