Taaraajaalam

താരാജാലം
Year
Language

താരാജാലം ഇരവൊരു മുല്ലപ്പന്തല്‍
തോരാ ഗസലില്‍ പനിനീരുതിരും പടവില്‍
കൊലുസ്സിന്‍ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയില്‍
പുടവത്തുമ്പുലയ്ക്കുന്ന കാറ്റില്‍ പകരുവതേതു സുഗന്ധം
തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്
താരാജാലം ഇരവൊരു മുല്ലപ്പന്തല്‍
തോരാ ഗസലില്‍ പനിനീരുതിരും പടവില്‍
കൊലുസ്സിന്‍ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയില്‍

താണു താണു വരുമാതിരക്കിളിയോടേതു-
രാഗത്തിലോതി നീ നിന്‍ മോഹം (2)
(താണു...)

മധുരമായ് രാഗം മൌനമായ് എന്‍ മനമറിയാതെ പാടീ
താഴിട്ടു പൂട്ടിയ തങ്കത്തിന്‍ കരയിലെ കന്നിപ്പളുങ്കിന്‍ കണ്ണെഴുതാന്‍
മാനത്തിന്‍ കരയിലെ മൂവന്തിപ്പെണ്ണിന് ചിരിയില്‍ കണ്ടാദ്യമായി
താരാജാലം ഇരവൊരു മുല്ല പന്തല്‍
തോരാ ഗസലില്‍ പനിനീരുതിരും പടവില്‍
കൊലുസ്സിന്‍ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയില്‍

മാരിവില്ലഴകു നെയ്തു ചേര്‍ക്കുമൊരു
താമരത്തളിരു വിരിയിലൂടെ നീ പോരൂ നീ പോരൂ (2)
ആരൊരാള്‍ പാടീ ആര്‍ദ്രമീ വഴിയില്‍ ചാരു പരാഗം
മാനത്തെ ഊഞ്ഞാലില്‍ താണിരുന്നാടുന്ന
പാര്‍വ്വണത്തുമ്പിക്കു താലികെട്ട്
മേഘത്തിന്‍ പൂ വനികയില്‍ ചിന്നും വെണ്‍ പൂവിന്‍
ചിരിയില്‍ കണ്ടാദ്യമായ്

താരാജാലം ഇരവൊരു മുല്ലപ്പന്തല്‍
തോരാ ഗസലില്‍ പനിനീരുതിരും പടവില്‍
കൊലുസ്സിന്‍ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയില്‍

പുടവത്തുമ്പുലയ്ക്കുന്ന കാറ്റില്‍ പകരുവതേതു സുഗന്ധം
തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്

tārājālaṁ iravŏru mullappandal
torā gasalil paninīrudiruṁ paḍavil
kŏlussin mānasamuṇarunnū
kināvinṟĕ nīla nadikkarayil
puḍavattumbulaykkunna kāṭril pagaruvadedu sugandhaṁ
tuḍuttu tuḍuttu varunna mukhatt nāṇaṁ kaṇḍādyamāy
tārājālaṁ iravŏru mullappandal
torā gasalil paninīrudiruṁ paḍavil
kŏlussin mānasamuṇarunnū
kināvinṟĕ nīla nadikkarayil

tāṇu tāṇu varumādirakkiḽiyoḍedu-
rāgattilodi nī nin mohaṁ (2)
(tāṇu...)

madhuramāy rāgaṁ maൌnamāy ĕn manamaṟiyādĕ pāḍī
tāḻiṭṭu pūṭṭiya taṅgattin karayilĕ kannippaḽuṅgin kaṇṇĕḻudān
mānattin karayilĕ mūvandippĕṇṇin siriyil kaṇḍādyamāyi
tārājālaṁ iravŏru mulla pandal
torā gasalil paninīrudiruṁ paḍavil
kŏlussin mānasamuṇarunnū
kināvinṟĕ nīla nadikkarayil

mārivillaḻagu nĕydu serkkumŏru
tāmarattaḽiru viriyilūḍĕ nī porū nī porū (2)
ārŏrāḽ pāḍī ārdramī vaḻiyil sāru parāgaṁ
mānattĕ ūññālil tāṇirunnāḍunna
pārvvaṇattumbikku tāligĕṭṭ
meghattin pū vanigayil sinnuṁ vĕṇ pūvin
siriyil kaṇḍādyamāy

tārājālaṁ iravŏru mullappandal
torā gasalil paninīrudiruṁ paḍavil
kŏlussin mānasamuṇarunnū
kināvinṟĕ nīla nadikkarayil

puḍavattumbulaykkunna kāṭril pagaruvadedu sugandhaṁ
tuḍuttu tuḍuttu varunna mukhatt nāṇaṁ kaṇḍādyamāy