Taaraahaaram

താരാഹാരം
Work
Year
Language

താരഹാരം ചൂടി വരൂ
തരളമിഴിയാല്‍ തഴുകി വരൂ
രാവുറങ്ങും താഴ്വരയില്‍
ശിശിരമഞ്ഞും കുളിരുകയോ...

മാരിവില്ലിന്മേല്‍ മനമൊരൂഞ്ഞാലായ്
പാടിയാടാന്‍ പോരൂ..രാഗലോലകോകിലമേ..
നിന്റെ പഞ്ചമവും ലളിത മോഹനവും
കേട്ടുറങ്ങുമെന്റെ കൌമാരം...

പാതിമാഞ്ഞ തിങ്കള്‍ ദൂരെ വന്നുദിക്കും
രാക്കടമ്പിലേതോ രാത്രിമുല്ല പൂക്കും
മേഘജാലകങ്ങള്‍
പൂവണിഞ്ഞു മനസ്സിലെ മരതക വിരിയില്‍

താരഹാരം ചൂടി വരൂ
തരളമിഴിയാല്‍ തഴുകി വരൂ
രാവുറങ്ങും താഴ്വരയില്‍
ശിശിരമഞ്ഞും കുളിരുകയോ......

tārahāraṁ sūḍi varū
taraḽamiḻiyāl taḻugi varū
rāvuṟaṅṅuṁ tāḻvarayil
śiśiramaññuṁ kuḽirugayo...

mārivillinmel manamŏrūññālāy
pāḍiyāḍān porū..rāgalolagogilame..
ninṟĕ pañjamavuṁ laḽida mohanavuṁ
keṭṭuṟaṅṅumĕnṟĕ kaൌmāraṁ...

pādimāñña tiṅgaḽ dūrĕ vannudikkuṁ
rākkaḍambiledo rātrimulla pūkkuṁ
meghajālagaṅṅaḽ
pūvaṇiññu manassilĕ maradaga viriyil

tārahāraṁ sūḍi varū
taraḽamiḻiyāl taḻugi varū
rāvuṟaṅṅuṁ tāḻvarayil
śiśiramaññuṁ kuḽirugayo......