Taane poovitta moham

താനേ പൂവിട്ട മോഹം
Work
Year
Language

താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..)
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. )

ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2)
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട ..)

ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍..
ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു..
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യുന്ന തീരങ്ങളില്‍..
പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട... )

tānĕ pūviṭṭa mohaṁ .. mūgaṁ vidumbuṁ neraṁ.. (tāne pūviṭṭa..)
pāḍunnu sneha vīṇayil ŏru sāndra saṁgama gānaṁ..
śānda nŏmbaramāyi. (tāne pūviṭṭa.. )

omalkkināvugaḽĕllāṁ kālaṁ nuḽḽiyĕṟiññappoḽ ..
dūrĕ ninnuṁ tĕnnal ŏru śoga niśvāsamāyi..(2)
taḽir sūḍunna jīvanṟĕ sillayilĕ.. rākkiḽi pāḍātta yāmaṅṅaḽil..
āro vannĕn kādil sŏlli ... teṅṅuṁ ninṟĕ mŏḻi.. (tāne pūviṭṭa ..)

ormaccarādugaḽĕllāṁ dībaṁ maṅṅiyĕriññappoḽ..
sārĕ ninnuṁ nokkuṁ miḻikkoṇilŏraśru bindu..
kuḽir sūḍātta pūvana sīmagaḽil.. pūmaḻa pĕyyunna tīraṅṅaḽil..
pogumboḻĕn kādil vīṇu teṅṅuṁ ninṟĕ mŏḻi.. (tāne pūviṭṭa... )