താനത്തന്നാനത്തന്നാനത്തന്നാനാ
താനന്നത്തേനന്നത്താനന്നത്താനാ
ആനമുഖന്‍ ഗണപതി വാഴു്ക
ആയാനും വാഴു്ക ദൈവങ്ങളു വാഴു്ക
(താന)
മാനത്തു മയ കളിഞ്ചേ - എങ്ങളു
മാടത്തു വിളക്കു വച്ചേ - ഹൊയ്യ
മലമൂട്ടീ മാടനുക്കേ - ഹോ
മലമൂട്ടീ മാടനുക്കേ - എങ്ങളു
പന്തലില്‍ പറന്നുകെട്ടീ - ഹൊയ്യ
പന്തലില്‍ പറന്നുകെട്ടീ - എങ്ങളു
പമ്പയും മൊരശും കൊട്ടി
മലമൂട്ടി മാടനു മന്തിരം ചൊല്ലി
മാലയും തേവനും കോമരം തുള്ളി
താനത്തന്നാനത്തന്നാനത്തന്നാനാ
താനന്നത്തനന്നതാനന്നന്നാനാ
ആടിക്കൊണ്ടോടിവാടാ
അളെക്കൊല്ലി
ആങ്കാരം കൊണ്ടവനേ
ആയിരവല്ലി ആയിരവല്ലി
ഇമ്പങ്ങളുതിര്‍ത്തൊഴിക്കണ
ചൊടലമാടാ
തുള്ളി വിളയാടിവാടാ
ചൊള്ളമാടാ (3)
പന്തലിപ്പറഞ്ഞിട്ടു പറകൊട്ടിയറഞ്ചേ
പനമൂട്ടിമാടനു് പൂപ്പടയെറിഞ്ചേ
തെയു്വം തുള്ളിത്തുള്ളി
തെന്തിമിത്തോം ചൊല്ലിച്ചൊല്ലി
ആളുകോഴി പെട്ടാമേ
ആങ്കാരം കാട്ടാമേ
ചുടുകാട്ടിമാടാ
ചുണകാട്ടി വാടാ
ചുടു