Taamarayum sooryanum tammilinnum [F]

താമരയും സൂര്യനും തമ്മിലിന്നും [F]
Work
Year
Language

താമരയും സൂര്യനും തമ്മിലിന്നും മൗനമോ (2)
എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ
വിരിയും കുഞ്ഞിതളില്‍ പൂഞ്ചിരിയോ കോപമോ
താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ

താഴ്വരയില്‍ പുതു മഞ്ഞലിയേ
ദൂരെ നിന്നവളെ കണ്ടുവോ കൊതിയോടെ
(താഴ്വരയില്‍)
പകയുടെ കണ്ണിലെ കനലൊളി മായുമോ
പുതിയൊരു തേന്‍കണം നിവേദ്യമായി മാറുമോ
പകലുരുകിയ വേനലാറുമോ
താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ
(താമരയും സൂര്യനും)

അങ്ങകലെ മുകിലൊന്നണയേ
പൂവേ നിന്മുഖമോ വാടിയോ അറിയാതെ
(അങ്ങകലെ)
പരിഭവ സന്ധ്യകള്‍ പലകുറി വന്നുവോ
ഇരുളല തന്നിലായി ഇളം മനം നൊന്തുവോ
പുതുപുലരിയെ നോക്കി നിന്നുവോ
താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ
(താമരയും സൂര്യനും)

tāmarayuṁ sūryanuṁ tammilinnuṁ maunamo (2)
ĕriyuṁ sĕmmiḻiyil nŏmbaramo virahamo
viriyuṁ kuññidaḽil pūñjiriyo kobamo
tāmarayuṁ sūryanuṁ tammilinnuṁ maunamo o

tāḻvarayil pudu maññaliye
dūrĕ ninnavaḽĕ kaṇḍuvo kŏdiyoḍĕ
(tāḻvarayil)
pagayuḍĕ kaṇṇilĕ kanalŏḽi māyumo
pudiyŏru tenkaṇaṁ nivedyamāyi māṟumo
pagalurugiya venalāṟumo
tāmarayuṁ sūryanuṁ tammilinnuṁ maunamo o
(tāmarayuṁ sūryanuṁ)

aṅṅagalĕ mugilŏnnaṇaye
pūve ninmukhamo vāḍiyo aṟiyādĕ
(aṅṅagalĕ)
paribhava sandhyagaḽ palaguṟi vannuvo
iruḽala tannilāyi iḽaṁ manaṁ nŏnduvo
pudubulariyĕ nokki ninnuvo
tāmarayuṁ sūryanuṁ tammilinnuṁ maunamo o
(tāmarayuṁ sūryanuṁ)