Taamarattumbee vaa vaa

താമരത്തുമ്പീ വാ വാ
Year
Language

താമരത്തുമ്പീ വാ വാ..
താരാട്ട് പാടാന്‍ വാ..
വാ.. താളം പിടിക്കാം ഞാന്‍
കരള്‍ തംബുരു മീട്ടാം ഞാന്‍ വാ.. (താമര..)

താളത്തിനൊപ്പം ഞാന്‍
തണ്ടു വലിക്കുമ്പോള്‍
വെള്ളിച്ചിലങ്ക കെട്ടി ചുറ്റും
തുള്ളുന്നു പോന്നോളം (താളത്തിനൊപ്പം)
വാ.. (താമര...)

പണ്ടത്തെ പാട്ടുകള്‍ കുഞ്ഞിളം കാറ്റ്
ചുണ്ടത്ത് മൂളുന്നതെന്തിനാണാവോ.. (പണ്ടത്തെ..)
അന്നു നീ പാടിയ പ്രേമസംഗീതം
നിന്നെ കണ്ടപ്പോള്‍ ഓര്‍മ്മിച്ചതാവാം...

വള്ളിക്കുടില്‍ വിട്ട പുള്ളിപ്പിടമാന്‍‍
വെള്ളാമ്പല്‍ ചോലയില്‍ നോക്കുന്നതെന്തേ
എന്നോമല്‍ തോഴി തന്‍ സൌന്ദര്യസാരം
കണ്ണാടി നോക്കി പകര്‍ത്തുന്നതാവാം... (എന്നോമല്‍..)

താമരത്തുമ്പീ വാ വാ.. താരാട്ട് പാടാന്‍ വാ..
വാ.. താളം പിടിക്കാം ഞാന്‍
കരള്‍ തംബുരു മീട്ടാം ഞാന്‍ വാ..

താമരത്തുമ്പീ വാ.. താരാട്ട് പാടാന്‍ വാ..

tāmarattumbī vā vā..
tārāṭṭ pāḍān vā..
vā.. tāḽaṁ piḍikkāṁ ñān
karaḽ taṁburu mīṭṭāṁ ñān vā.. (tāmara..)

tāḽattinŏppaṁ ñān
taṇḍu valikkumboḽ
vĕḽḽiccilaṅga kĕṭṭi suṭruṁ
tuḽḽunnu ponnoḽaṁ (tāḽattinŏppaṁ)
vā.. (tāmara...)

paṇḍattĕ pāṭṭugaḽ kuññiḽaṁ kāṭr
suṇḍatt mūḽunnadĕndināṇāvo.. (paṇḍattĕ..)
annu nī pāḍiya premasaṁgīdaṁ
ninnĕ kaṇḍappoḽ ormmiccadāvāṁ...

vaḽḽikkuḍil viṭṭa puḽḽippiḍamān
vĕḽḽāmbal solayil nokkunnadĕnde
ĕnnomal toḻi tan saൌndaryasāraṁ
kaṇṇāḍi nokki pagarttunnadāvāṁ... (ĕnnomal..)

tāmarattumbī vā vā.. tārāṭṭ pāḍān vā..
vā.. tāḽaṁ piḍikkāṁ ñān
karaḽ taṁburu mīṭṭāṁ ñān vā..

tāmarattumbī vā.. tārāṭṭ pāḍān vā..