Taamarattaaridal

താമരത്താരിതള്‍
Work
Year
Language

താമരത്താരിതള്‍കണ്മിഴി പൂട്ടിയ ഓമലേ
നീ മയങ്ങെന്റെ തങ്കം

താരാകുമാരികളാരാല്‍ മനോഹര -
ത്താരാട്ടു പാടിയുറക്കും നിന്നെ
ചന്ദനവാസന തങ്ങുമിളംതെന്നല്‍
വന്നുടന്‍ നിന്നെ തഴുകി നില്‍ക്കും

മോഹനസ്വപ്നശതങ്ങള്‍ നിന്‍മാനസ -
മോഹം വളര്‍ത്തുവാനോടിയെത്തും
തൂമണിത്തൊട്ടിലില്‍ പൂവണിമെത്തയില്‍
ത്തൂമിളം പുഞ്ചിരിതൂകിത്തൂകി
(താമര)

മാമകജീവിതലതികയില്‍ വിലസും പൊന്മലരെന്‍ മകളെ
മംഗലദായകനരുളും കുഞ്ഞിനഭംഗുരനന്മകളെ
അനുപയിലനുപമമധുരിമ കലരും മാന്തളിരിന്‍ തനു നിന്‍
അഴകിതിലരുതൊരു മലിനത വരുവാനിടയേകരുതീശന്‍

കാലം ചെറ്റു കഴിഞ്ഞാല്‍ നീയൊരു കാമിനിയായിത്തീരും
അതുപൊഴുതൊരു പതികരഗതമാം തവ വിധിഗതിയാല്‍ മകളെ
അകമതിലനുദിനമവനെക്കരുതേണം ഈശ്വരനെപ്പോലെ

തകര്‍ന്നുപോമൊരു പളുങ്കുപാത്രം തരുണീജനഗാത്രം
തന്വീമണിതന്‍ ശാശ്വതധനമോ ചാരിത്ര്യം മാത്രം.
മുലകുടിമാറാച്ചെറുപൈതലയേ കരളില്‍ക്കരുതുക നീ
സചരിതയായി കഴിയുവതിന്നായു് മരണം വരെയും നീ

tāmarattāridaḽkaṇmiḻi pūṭṭiya omale
nī mayaṅṅĕnṟĕ taṅgaṁ

tārāgumārigaḽārāl manohara -
ttārāṭṭu pāḍiyuṟakkuṁ ninnĕ
sandanavāsana taṅṅumiḽaṁtĕnnal
vannuḍan ninnĕ taḻugi nilkkuṁ

mohanasvapnaśadaṅṅaḽ ninmānasa -
mohaṁ vaḽarttuvānoḍiyĕttuṁ
tūmaṇittŏṭṭilil pūvaṇimĕttayil
ttūmiḽaṁ puñjiridūgittūgi
(tāmara)

māmagajīvidaladigayil vilasuṁ pŏnmalarĕn magaḽĕ
maṁgaladāyaganaruḽuṁ kuññinabhaṁgurananmagaḽĕ
anubayilanubamamadhurima kalaruṁ māndaḽirin danu nin
aḻagidilarudŏru malinada varuvāniḍayegarudīśan

kālaṁ sĕṭru kaḻiññāl nīyŏru kāminiyāyittīruṁ
adubŏḻudŏru padigaragadamāṁ tava vidhigadiyāl magaḽĕ
agamadilanudinamavanĕkkarudeṇaṁ īśvaranĕppolĕ

tagarnnubomŏru paḽuṅgubātraṁ taruṇījanagātraṁ
tanvīmaṇidan śāśvadadhanamo sāritryaṁ mātraṁ.
mulaguḍimāṟāccĕṟubaidalaye karaḽilkkaruduga nī
sasaridayāyi kaḻiyuvadinnāyu് maraṇaṁ varĕyuṁ nī