താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍
താതാ നിന്‍ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും?
ദേവാ...ദേവാ...ദേവാ....
(താമര...)
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ....ദേവാ....ദേവാ...
(താമര...)
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിടര്‍ന്നൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ?
ദേവാ...ദേവാ.. ദേവാ...
(താമര..)