ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2)
അച്ഛന്നു തുണയായ് വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം
വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം
നല്ലവനാകേണം
(താമരക്കണ്ണന്‍)
നീ മറന്നു പോകിലും ഏറെ ദൂരെയാകിലും
എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം
(താമരക്കണ്ണന്‍)