Taamara poovilaayaalum

താമര പൂവിലായാലും
Year
Language

താമരപ്പൂവിലായാലും
വീണ മീട്ടുകയായാലും
പത്മരാഗ നവപ്രഭേ
മൂകാംബികേ അഭയം

(താമര...)

പാവമാമൊരു മാനസം നിന്റെ
പാദപങ്കജം തേടുമ്പോള്‍
ലോകമാകെ നിറഞ്ഞ കരുണാ-
ലോചനങ്ങള്‍ തുറക്കണേ

(താമര...)

പൂ വിരിച്ചൊരു പാതയില്‍ നീളെ
നോവു വിതറിയ മുള്ളുകള്‍
കണ്ടു നിന്‍ മനം അലിയണേ
ജഗദംബികേ ദയ ചൊരിയണേ

(താമര...)

tāmarappūvilāyāluṁ
vīṇa mīṭṭugayāyāluṁ
patmarāga navaprabhe
mūgāṁbige abhayaṁ

(tāmara...)

pāvamāmŏru mānasaṁ ninṟĕ
pādabaṅgajaṁ teḍumboḽ
logamāgĕ niṟañña karuṇā-
losanaṅṅaḽ tuṟakkaṇe

(tāmara...)

pū viriccŏru pādayil nīḽĕ
novu vidaṟiya muḽḽugaḽ
kaṇḍu nin manaṁ aliyaṇe
jagadaṁbige daya sŏriyaṇe

(tāmara...)