Taamara malarin danga dalattil

താമര മലരിൻ തങ്ക ദളത്തിൽ
Work
Year
Language

താമരമലരിന്‍ തങ്കദളത്തില്‍
തപസ്സിരിക്കും രാഗപരാഗം
ആത്മാവിലണിയാന്‍ മടികാണിക്കും
അരുണോദയമുണ്ടോ?

വീണാതന്ത്രിയിലമരും മുന്‍പേ
വിരലില്‍ രാഗമുറങ്ങും പോലെ
അധരപൂവില്‍ പടരാനടിയാന്‍
അലിയുന്നൂ മനസ്സില്‍ ഒരു മോഹം
ഉറങ്ങുന്നൂ മനസ്സില്‍

എന്നില്‍ ഞാനറിയാതെ തുളുമ്പും
സുന്ദരസ്വപ്നതരംഗ സുഗന്ധം
അരികില്‍ നിഴല്‍ പോലണയുമ്പോഴും
അറിയുന്നില്ലെന്നോ എന്‍ ദേവന്‍
നുകരുന്നില്ലെന്നോ?

tāmaramalarin daṅgadaḽattil
tabassirikkuṁ rāgabarāgaṁ
ātmāvilaṇiyān maḍigāṇikkuṁ
aruṇodayamuṇḍo?

vīṇādandriyilamaruṁ munpe
viralil rāgamuṟaṅṅuṁ polĕ
adharabūvil paḍarānaḍiyān
aliyunnū manassil ŏru mohaṁ
uṟaṅṅunnū manassil

ĕnnil ñānaṟiyādĕ tuḽumbuṁ
sundarasvapnadaraṁga sugandhaṁ
arigil niḻal polaṇayumboḻuṁ
aṟiyunnillĕnno ĕn devan
nugarunnillĕnno?