Taalvara saarttiya

താഴ്‌വര ചാർത്തിയ
Year
Language

താഴ്‌വര ചാര്‍ത്തിയ തങ്കപതക്കം
താപസവാടി തന്‍ രോമാഞ്ചം
കളഭക്കുളിരില്‍ കതിര്‍ ചൂടിനില്‍ക്കും
കന്യകയോ വനദേവതയോ

സാലസവാനങ്ങള്‍ കുട പിടിച്ചു
മാലതീ പൂനിലാ തുണി പുതച്ചു
സാലസവാനങ്ങള്‍ കുട പിടിച്ചു
മാലതീ പൂനിലാ തുണി പുതച്ചു
കാത്ത വസന്തങ്ങളൊന്നു ചേര്‍ന്നു
കണ്മണീ നിന്‍ രൂപമാര്‍ന്നു വന്നു
ഓ ഓ.. (താഴ്‌വര)

നീ പദമൂന്നിയ തേന്‍വനത്തില്‍
ഞാനൊരു തെന്നലായ് അലഞ്ഞുവെങ്കില്‍
പൂത്ത കിനാവിന്റെ സൌരഭമായ്
പൂമേനി വാരി പുണര്‍ന്നുവെങ്കില്‍
ഓ ഓ.. (താഴ്‌വര)

tāḻ‌vara sārttiya taṅgabadakkaṁ
tābasavāḍi tan romāñjaṁ
kaḽabhakkuḽiril kadir sūḍinilkkuṁ
kanyagayo vanadevadayo

sālasavānaṅṅaḽ kuḍa piḍiccu
māladī pūnilā tuṇi pudaccu
sālasavānaṅṅaḽ kuḍa piḍiccu
māladī pūnilā tuṇi pudaccu
kātta vasandaṅṅaḽŏnnu sernnu
kaṇmaṇī nin rūbamārnnu vannu
o o.. (tāḻ‌vara)

nī padamūnniya tenvanattil
ñānŏru tĕnnalāy alaññuvĕṅgil
pūtta kināvinṟĕ saൌrabhamāy
pūmeni vāri puṇarnnuvĕṅgil
o o.. (tāḻ‌vara)