Taalolam poombaidale

താലോലം പൂമ്പൈതലേ
Work
Year
Language

താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ ( താലോലം..)

തിങ്കളോ നിറ തിങ്കളില്‍
കളിയാടും മാന്‍ കുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിന്‍ ചെണ്ടോ
പുലര്‍കാലം കണ്‍ചിമ്മി
കണി കാണുന്നു നിന്നെ ( താലോലം..)

താരിളം മിഴി പൂട്ടി നീ
തഴുകും കിനാവേതോ
ആരെയോര്‍ത്തൊരു പുഞ്ചിരി
അലിയുന്നു നുന്‍ ചുണ്ടില്‍
ഓമനേയെന്‍ മാറില്‍ നീയും
പൂവിതള്‍ പോലെ ചായും
പുളകം പോലീ മെയ്യില്‍
കുളിരാടുന്നാലോലം ( താലോലം )

tālolaṁ pūmbaidale
tārāṭṭān vā tĕnnale
ī tāmarappūṁ kaṇgaḽil
ŏru muttaṁ nalgān vā
kuḽir muttaṁ nalgān vā ( tālolaṁ..)

tiṅgaḽo niṟa tiṅgaḽil
kaḽiyāḍuṁ mān kuñño
tāmarakkuḽiralliyo
adilūṟuṁ pūndeno
bhūmideviyomanikkuṁ
pūnilāvin sĕṇḍo
pulargālaṁ kaṇsimmi
kaṇi kāṇunnu ninnĕ ( tālolaṁ..)

tāriḽaṁ miḻi pūṭṭi nī
taḻuguṁ kināvedo
ārĕyorttŏru puñjiri
aliyunnu nun suṇḍil
omaneyĕn māṟil nīyuṁ
pūvidaḽ polĕ sāyuṁ
puḽagaṁ polī mĕyyil
kuḽirāḍunnālolaṁ ( tālolaṁ )