Taalolam paidal

താലോലം പൈതല്‍
Year
Language

താലോലം പൈതല്‍ താലോലം
താമരപൂന്തൊട്ടിലില്‍ ആലോലം (2)
പൂമിഴിയില്‍....... പൂങ്കിനാവിന്‍
തേന്‍കിനിഞ്ഞു.... നീയുറങ്ങു
(താലോലം പൈതല്‍ താലോലം)

അമ്മിഞ്ഞപ്പാല്‍ നുരയോലും ചുണ്ടില്‍ ചിരിവിരിയും
തുമ്പക്കുടത്തിനു തങ്കക്കുടത്തിനു
ഒരുമ്മകൊടുത്തമ്മ പോകും
ഈ പഞ്ചമിചന്ദ്രിക പോകും
(താലോലം പൈതല്‍ താലോലം)

കൂട്ടിലെ കുഞ്ഞുകിളിക്കും കാട്ടിലെ കുരുവികള്‍ക്കും
കാണാതേ ചൊല്ലുവാന്‍ ഈണങ്ങളോരോന്നും
പാടിക്കൊടുത്തമ്മ പോകും
ഈ മാണിക്യക്കുയിലമ്മ പോകും
(താലോലം പൈതല്‍ താലോലം)

tālolaṁ paidal tālolaṁ
tāmarabūndŏṭṭilil ālolaṁ (2)
pūmiḻiyil....... pūṅgināvin
tenkiniññu.... nīyuṟaṅṅu
(tālolaṁ paidal tālolaṁ)

ammiññappāl nurayoluṁ suṇḍil siriviriyuṁ
tumbakkuḍattinu taṅgakkuḍattinu
ŏrummagŏḍuttamma poguṁ
ī pañjamisandriga poguṁ
(tālolaṁ paidal tālolaṁ)

kūṭṭilĕ kuññugiḽikkuṁ kāṭṭilĕ kuruvigaḽkkuṁ
kāṇāde sŏlluvān īṇaṅṅaḽoronnuṁ
pāḍikkŏḍuttamma poguṁ
ī māṇikyakkuyilamma poguṁ
(tālolaṁ paidal tālolaṁ)