താളിക്കുരുവീ തേൻകുരുവീ
താഴത്തുംക്കാവിലെ താരിളംകുരുവീ
(താളിക്കുരുവീ.....)
ഒന്നാംതുമ്പിയെപ്പോൽ അഴകുള്ളൊരെൻ
പൂത്തോഴിയെ നീ കണ്ടുവോ
പൂവിളംമേനിയെ നീ കണ്ടുവോ
താളിക്കുരുവീ തേൻകുരുവീ
താഴത്തുംക്കാവിലെ താരിളംകുരുവീ
പാലപ്പൂവാം പൊൻകതിരിട്ട്
പാലയ്ക്കൊരായിരം പൂവില വന്നു
(പാലപ്പൂവാം.....)
പാലാഴി നീരാടി നീന്തിവരും
പഞ്ചമിപെണ്ണ് പൂചൂടി നിന്നു
പാലമൃതൂട്ടാൻ ഒരുങ്ങി നിന്നു
താളിക്കുരുവീ തേൻകുരുവീ
താഴത്തുംക്കാവിലെ താരിളംകുരുവീ
രാമത്തുളസീദളം ചാർത്തി നിൽകും നീ
രാമയണത്തിലെ സീതയാണോ
(രാമത്തുളസീദളം....)
ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ
സുന്ദരീ ഞാനെന്നും കാത്തിരിക്കും
(താളിക്കുരുവീ......)