താളത്തില്‍ താളത്തില്‍ താരമ്പന്‍ കൊട്ടുന്ന
മേളത്തില്‍ ചിലങ്കകള്‍ കിലുങ്ങീ
ഗാനത്തില്‍ ഓളത്തില്‍ ആനന്ദനടനത്തില്‍
ചേണുറ്റ മലര്‍മെയ് കുലുങ്ങീ
മാകന്ദവിശിഖന്റെ അമ്പലത്തില്‍
മാധവപുഷ്പിത മണ്ഡപത്തില്‍
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു ഞാന്‍
കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു
ആ...ആ....
ആയിരം ഭാവത്തില്‍ അന്യൂനലാസ്യത്തില്‍
ആലോലമാലോലമിളകി
സഞ്ചിതരാഗത്തില്‍ ചഞ്ചലപാദത്തില്‍
ചന്തത്തില്‍ എന്മേനിയൊഴുകി
പാട്ടിന്റെ പൂമാരിവീണ് വീണ്
കാട്ടിലെ മുളംകാട് പീലിനീര്‍ത്തി
മാനസമായൂരം വീണ്ടുമേതോ
മാദകലഹരിയില്‍ നൃത്തമാടി
ആ...ആ....