Taalattil paanamundiri taalattil gaanamanyajari

താലത്തിൽ പാനമുന്തിരി താളത്തിൽ ഗാനമഞ്ജരി
Work
Year
Language

രുരുരുരൂ...........
ഏഹേ....
താലത്തില്‍ പാനമുന്തിരി താളത്തില്‍ ഗാനമഞ്ജരി
പോരൂ ദേവഗംഗേ...
തുടിക്കും മനം തുളുമ്പും മദം
ഉറഞ്ഞുലഞ്ഞഴിഞ്ഞിഴഞ്ഞു വാ...

വീഞ്ഞുചോരും മിഴികളില്‍ ലഹരിയോ
പോയകാലം വിടതരും വിരഹമോ?
പൊന്‍‌കിനാവിന്‍ വനികയില്‍ പൊഴിയുമീ
വീണപൂവിന്‍ ഹൃദയമാരറിയുവാന്‍ !
പൂകൊണ്ടമ്പെയ്തു കാമന്‍ തീര്‍ത്തൊരഴകേ...
വാ.....

മേടതോറും മധുരമായ് പുളകമായ്
രാവുതോറും സ്വയമലിഞ്ഞുരുകി നീ
നിന്റെ ശയ്യാ വിരികളില്‍ നിശകളില്‍
നിന്റെ ഗന്ധം പലരിലും വിതറി നീ
ഇന്നു നിന്നുളള്ളിലൂറും നൊമ്പരവുമായ് വാ

rurururū...........
ehe....
tālattil pānamundiri tāḽattil gānamañjari
porū devagaṁge...
tuḍikkuṁ manaṁ tuḽumbuṁ madaṁ
uṟaññulaññaḻiññiḻaññu vā...

vīññusoruṁ miḻigaḽil lahariyo
poyagālaṁ viḍadaruṁ virahamo?
pŏn‌kināvin vanigayil pŏḻiyumī
vīṇabūvin hṛdayamāraṟiyuvān !
pūgŏṇḍambĕydu kāman dīrttŏraḻage...
vā.....

meḍadoṟuṁ madhuramāy puḽagamāy
rāvudoṟuṁ svayamaliññurugi nī
ninṟĕ śayyā virigaḽil niśagaḽil
ninṟĕ gandhaṁ palariluṁ vidaṟi nī
innu ninnuḽaḽḽilūṟuṁ nŏmbaravumāy vā