Taalamboo

താഴമ്പൂ
Work
Year
Language

ലല ലാല്ലലല ലലലാ..ലല ലാല്ലലല ലലലാ

താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ...(താഴമ്പു....)
പൂനിലാവറിയാതെ രാക്കിളി പറയാതെ
പുതുമഞ്ഞു പെയ്തതു നേരാണോ..
പുളകങ്ങള്‍ നെയ്തതു നീയാണോ..
കണ്ണിൽക്കണ്ണില്‍ നോക്കി കാണാത്ത വരികള്‍
എണ്ണിയെണ്ണിപ്പാടാന്‍ ഈ രാവു മതിയോ...(കണ്ണിൽക്കണ്ണിൽ..)
താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ....

പോയ ജന്മമാണോ....
ഹൃദയ മുരളി ഗീതാകാവ്യമാണോ
ചിറകു കുടയും രാഗഭാവമാണോ
ഇണയിലലിയും ജീവദാഹമാണോ..
തുഴഞ്ഞിടുന്നൂ മനസ്സില്‍
സ്വയംവരപ്പൂന്തോണി
പണ്ടു പണ്ടേ നെഞ്ചില്‍ താരമ്പനെഴുതും
ശൃംഗാരത്തിന്‍ ശീലില്‍ ഞാനിന്നു പാടാം
അജ്ഞാതമേതു ദാഹം എന്റെയുള്ളില്‍ ഉണരുന്നു
ആദ്യരാവില്‍ ആത്മഹര്‍ഷമണിയാന്‍
കണ്ണിൽക്കണ്ണില്‍ നോക്കി കാണാത്ത വരികള്‍
എണ്ണിയെണ്ണിപ്പാടാന്‍ ഈ രാവു മതിയോ....
താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ....

പൂര്‍വ്വപുണ്യമാണോ....
ചൊടിയിലുതിരും സ്നേഹമന്ത്രമാണോ
മിഴികളിടയും ശ്യാമസന്ധ്യയാണോ
നിശകളറിയും പ്രേമമുദ്രയാണോ
ഉണര്‍ത്തു പാട്ടായ് വീണ്ടും
തുടിച്ചതിന്നെന്‍ നെഞ്ചില്‍
എന്തിനിന്നും നമ്മള്‍ തേടുന്നു വീണ്ടും
സന്ധ്യയുമീ രാവും ഒന്നാകും പോലെ
നീരാടിയേതുമോഹമെന്നിൽ നിന്നില്‍ അണയുന്നു
ഈ നിലാവില്‍ ഓര്‍മ്മകൊണ്ടു പൊതിയാന്‍
കണ്ണിൽക്കണ്ണില്‍ നോക്കി കാണാത്ത വരികള്‍
എണ്ണിയെണ്ണിപ്പാടാന്‍ ഈ രാവു മതിയോ....
താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ....

lala lāllalala lalalā..lala lāllalala lalalā

tāḻambūkkuḍilinṟĕ sandramaṇi muṭrattŏru
tāmarakkuḍavumāy porāmo...(tāḻambu....)
pūnilāvaṟiyādĕ rākkiḽi paṟayādĕ
pudumaññu pĕydadu nerāṇo..
puḽagaṅṅaḽ nĕydadu nīyāṇo..
kaṇṇilkkaṇṇil nokki kāṇātta varigaḽ
ĕṇṇiyĕṇṇippāḍān ī rāvu madiyo...(kaṇṇilkkaṇṇil..)
tāḻambūkkuḍilinṟĕ sandramaṇi muṭrattŏru
tāmarakkuḍavumāy porāmo....

poya janmamāṇo....
hṛdaya muraḽi gīdāgāvyamāṇo
siṟagu kuḍayuṁ rāgabhāvamāṇo
iṇayilaliyuṁ jīvadāhamāṇo..
tuḻaññiḍunnū manassil
svayaṁvarappūndoṇi
paṇḍu paṇḍe nĕñjil tārambanĕḻuduṁ
śṛṁgārattin śīlil ñāninnu pāḍāṁ
ajñādamedu dāhaṁ ĕnṟĕyuḽḽil uṇarunnu
ādyarāvil ātmaharṣamaṇiyān
kaṇṇilkkaṇṇil nokki kāṇātta varigaḽ
ĕṇṇiyĕṇṇippāḍān ī rāvu madiyo....
tāḻambūkkuḍilinṟĕ sandramaṇi muṭrattŏru
tāmarakkuḍavumāy porāmo....

pūrvvabuṇyamāṇo....
sŏḍiyiludiruṁ snehamandramāṇo
miḻigaḽiḍayuṁ śyāmasandhyayāṇo
niśagaḽaṟiyuṁ premamudrayāṇo
uṇarttu pāṭṭāy vīṇḍuṁ
tuḍiccadinnĕn nĕñjil
ĕndininnuṁ nammaḽ teḍunnu vīṇḍuṁ
sandhyayumī rāvuṁ ŏnnāguṁ polĕ
nīrāḍiyedumohamĕnnil ninnil aṇayunnu
ī nilāvil ormmagŏṇḍu pŏdiyān
kaṇṇilkkaṇṇil nokki kāṇātta varigaḽ
ĕṇṇiyĕṇṇippāḍān ī rāvu madiyo....
tāḻambūkkuḍilinṟĕ sandramaṇi muṭrattŏru
tāmarakkuḍavumāy porāmo....