Taalam tulli

താളം തുള്ളി
Year
Language

താളംതുള്ളി താളംതുള്ളി മാനം പെയ്യുമ്പോള്‍
ദൂരെ പുഞ്ചപ്പാടത്തോളം ഏനും പോകുമ്പോള്‍
കോലോത്തെ കണ്ടം പൂട്ടാന്‍ നേരത്തേ വന്നീടാമോ
കൂടെ നീയും കുയിലേ..
കയ്യോടെ ആരും..ഓ..ഓ..കാണാതെ പോരൂ..ഓ..ഓ..

മാരിപ്പെണ്ണേ നീ എന്റെ വേളിപ്പെണ്ണോളം
പാടിയാടാമോ....
മാരിപ്പെണ്ണേ നീ എന്റെ വേളിപ്പെണ്ണോളം
പാടിയാടാമോ....
ആരോരുമില്ലാത്ത നേരം മാനത്തെ തത്തയ്ക്കു നാണം
കണ്ടാലും മിണ്ടാത്ത മിന്നാത്ത പൊന്നാണു്
ചെന്നോളു മെല്ലേ...ഓ..ഓ..കണ്ടോളു മുല്ലേ..
(താളംതുള്ളി.....)

ആനപ്പൊക്കത്തില്‍ മിന്നല്‍ പട്ടം കെട്ടുമ്പോള്‍
ആകെ തന്തോയം..
ആനപ്പൊക്കത്തില്‍ മിന്നല്‍ പട്ടം കെട്ടുമ്പോള്‍
ആകെ തന്തോയം..
കാണാതെ നീളുന്ന പാടം.. കാറൊത്ത പോത്തിന്നു കോലം
ചെമ്പാവു നെല്ലോല പൂക്കുന്ന കാലത്തെ
ചങ്ങാതി നീയെന്‍ ഓ..ഓ..കണ്ണാടിയല്ലേ...

(താളംതുള്ളി.....)

tāḽaṁtuḽḽi tāḽaṁtuḽḽi mānaṁ pĕyyumboḽ
dūrĕ puñjappāḍattoḽaṁ enuṁ pogumboḽ
kolottĕ kaṇḍaṁ pūṭṭān neratte vannīḍāmo
kūḍĕ nīyuṁ kuyile..
kayyoḍĕ āruṁ..o..o..kāṇādĕ porū..o..o..

mārippĕṇṇe nī ĕnṟĕ veḽippĕṇṇoḽaṁ
pāḍiyāḍāmo....
mārippĕṇṇe nī ĕnṟĕ veḽippĕṇṇoḽaṁ
pāḍiyāḍāmo....
ārorumillātta neraṁ mānattĕ tattaykku nāṇaṁ
kaṇḍāluṁ miṇḍātta minnātta pŏnnāṇu്
sĕnnoḽu mĕlle...o..o..kaṇḍoḽu mulle..
(tāḽaṁtuḽḽi.....)

ānappŏkkattil minnal paṭṭaṁ kĕṭṭumboḽ
āgĕ tandoyaṁ..
ānappŏkkattil minnal paṭṭaṁ kĕṭṭumboḽ
āgĕ tandoyaṁ..
kāṇādĕ nīḽunna pāḍaṁ.. kāṟŏtta pottinnu kolaṁ
sĕmbāvu nĕllola pūkkunna kālattĕ
saṅṅādi nīyĕn o..o..kaṇṇāḍiyalle...

(tāḽaṁtuḽḽi.....)