Taalam tetriya jeevidannal

താളം തെറ്റിയ ജീവിതങ്ങള്‍
Year
Language

താളം തെറ്റിയ ജീവിതങ്ങൾ
തിരകളിലാടും തോണികൾ
തീരം തേടി തണലും തേടി
തുടിച്ചു നീന്തും കിനാവുകൾ
(താളം..)

പാർവ്വണേന്ദുവിൻ മുഖം മറയ്ക്കാനെത്തും
കാർമേഘപാളികൾ പോൽല
സ്വൈര്യമാം ജീവിത ഭൂമുഖത്താകെ
ദുഃഖത്തിൻ മാറാല ചൂടി മൂടി
(താളം..)

സത്യത്തിൻ പൊരുൾ തേടി ഇരുളിലലയുന്ന
സന്തപ്ത ഹൃദയങ്ങളേ
കതിരോൻ മണിമലർ കതിർ ചൂടിയെത്തും
പുതിയൊരുഷസ്സുണരും ഉണരും...
(താളം...)

tāḽaṁ tĕṭriya jīvidaṅṅaḽ
tiragaḽilāḍuṁ toṇigaḽ
tīraṁ teḍi taṇaluṁ teḍi
tuḍiccu nīnduṁ kināvugaḽ
(tāḽaṁ..)

pārvvaṇenduvin mukhaṁ maṟaykkānĕttuṁ
kārmeghabāḽigaḽ polla
svairyamāṁ jīvida bhūmukhattāgĕ
duḥkhattin māṟāla sūḍi mūḍi
(tāḽaṁ..)

satyattin pŏruḽ teḍi iruḽilalayunna
sandapta hṛdayaṅṅaḽe
kadiron maṇimalar kadir sūḍiyĕttuṁ
pudiyŏruṣassuṇaruṁ uṇaruṁ...
(tāḽaṁ...)