താളം നല്ല താളം മേളം നല്ല മേളം
കണ്മണിയാളുടെ കാലില്‍ കെട്ടിയ
കിങ്ങിണി കിലുങ്ങുമ്പോള്‍
കണ്മുനയാലേ കാമന്‍ തന്നുടെ
കരിമ്പുവില്ലു കുലയ്ക്കുമ്പോള്‍
(താളം )
മദകരയാമിനി വന്നൂ വാനില്‍
മദിരോത്സവമാടാന്‍
പകരുക തോഴി തൂമധു ഞങ്ങടെ
പാനപാത്രം നിറയട്ടെ
(താളം )
ദാഹിക്കും കണ്ണുകളില്‍
മോഹത്തിന്‍ മോഹിനിയാട്ടം
പാട്ടിന്റെ തിരയടിയില്‍ ഊഞ്ഞാലാട്ടം
കാണാത്ത കരളിനുള്ളില്‍
കാമത്തിന്‍ നീരോട്ടം
പാളിപ്പാളിയങ്ങുമിങ്ങും കള്ളനോട്ടം
ആഹാ കള്ളനോട്ടം ആഹാ കള്ളനോട്ടം
(താളം )