Taalam maranna

താളം മറന്ന
Work
Year
Language

താളം മറന്ന താരാട്ടു കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം
ആലോലമാടാന്‍ ആടിത്തളരാന്‍
അമ്മമാറിന്‍ ചൂടു തേടി
കൊഞ്ചി കൊഞ്ചിച്ചിറകുരുമ്മി
മാനത്തെ മാമന്‍റെ മുത്തശ്ശിക്കഥ കേട്ടു
മുത്തണിച്ചുണ്ടത്തു പാല്‍മുത്തം പകരാം
(താളം മറന്ന)

പൂത്തുലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എന്‍ മാനസത്തിന്‍
വീണമീട്ടുമ്പോള്‍
അമ്മയായ് വന്നെനിക്കു നല്‍കി
സ്നേഹമാമൊരു പ്രണവ മന്ത്രം
(താളം മറന്ന)

മുഗ്ദ്ധമോഹന ഭാവം
തൊട്ടുണര്‍ത്തിയ നേരം
പൂനിലാവിന്‍ വെണ്മപോലെ
മൂടി നില്‍ക്കുമ്പോള്‍
അമ്മയായ് വന്നെനിക്കു നല്‍കി
തേങ്ങിനിന്നെന്‍ സ്വപ്നമാകെ

tāḽaṁ maṟanna tārāṭṭu keṭṭĕn
teṅṅuṁ manassinnŏrāndoḽanaṁ
ālolamāḍān āḍittaḽarān
ammamāṟin sūḍu teḍi
kŏñji kŏñjicciṟagurummi
mānattĕ māmanṟĕ muttaśśikkatha keṭṭu
muttaṇiccuṇḍattu pālmuttaṁ pagarāṁ
(tāḽaṁ maṟanna)

pūttulaññŏru gīdaṁ
ālabikkuṁ rāgaṁ
mūgamāṁ ĕn mānasattin
vīṇamīṭṭumboḽ
ammayāy vannĕnikku nalgi
snehamāmŏru praṇava mandraṁ
(tāḽaṁ maṟanna)

mugddhamohana bhāvaṁ
tŏṭṭuṇarttiya neraṁ
pūnilāvin vĕṇmabolĕ
mūḍi nilkkumboḽ
ammayāy vannĕnikku nalgi
teṅṅininnĕn svapnamāgĕ