താളദുന്ദുഭികള്‍ ....മദനരാഗ സംഗീതം
പ്രേമമുദ്രകളില്‍....മോഹലീലകളാടുന്നു
വാനിന്‍ മണിയറയില്‍...രാവിന്‍ കളിയരങ്ങില്‍
നാദമേളങ്ങള്‍ ലോലതന്ത്രികളില്‍
വീണലിയുന്നൂ...നമ്മള്‍ .....
(താള ദുന്ദുഭികള്‍....)
താരും തളിരുകളും താമരവള്ളികളും
മുല്ലപ്പൂവുകളും....തങ്കത്താഴ്വരയില്‍ .......
സുരസുഖലയലഹരിയിലുണരുന്നൂ...(താരും തളിരുകളും...)
ആലോലം താലോലം താരമ്പന്‍ താരാട്ടും
താമരപ്പെണ്‍കൊടി ഞാന്‍ .....
(താളദുന്ദുഭികള്‍....)
കണ്ണും കരളുകളും രാവും പകലുകളും
വാനും താരകളും പാറും പകലൊളിയും
സിരകളിലൊരു മധുകണമാണെന്നും(കണ്ണും....)
മായാതേ...മറയാതേ...നിന്‍ മുന്നില്‍ വാണീടും
താരകപ്പെണ്‍കൊടി ഞാന്‍ .....
(താളദുന്ദുഭികള്‍....)