Taadeyyam kaattile

താതെയ്യം കാട്ടിലെ
Year
Language

താതെയ്യം കാട്ടില്‌ തക്കാളിക്കാട്ടില്‌
തത്തമ്മ പണ്ടൊരു വീടു വച്ചു
കല്ലല്ല...ഹായ്‌...മണ്ണല്ല
കല്ലല്ല മണ്ണല്ല മരമല്ല
കൽക്കണ്ടം കൊണ്ടൊരു വീടു വച്ചു (താതെയ്യം)

കരിമ്പു കൊണ്ടൊരു തൂണിട്ടു
കണ്ണമ്പഴത്തൊലി മച്ചിട്ടു
പപ്പടം ചുട്ടു മോളിട്ടു
പനംചക്കര തിണ്ണയിട്ടു
(താതെയ്യം)

പാലു കൊണ്ടു തറ മെഴുകി
പഞ്ചാര വാരി തൂകി
കൂട്ടുകാർക്കും വിരുന്നു നൽകി
കുഞ്ഞോലക്കിളി കുഴലൂതി
(താതെയ്യം)

ആട്ടുംകുഞ്ഞ്‌ തൂണു തിന്നു
അണ്ണാന്‍കുഞ്ഞ്‌ മച്ചു തിന്നു
കാക്കക്കുഞ്ഞ്‌ മേൽപ്പുര തിന്നു
കട്ടുറുമ്പ്‌ തറ തിന്നു
കുഞ്ഞില്ലാത്ത തത്തമ്മയ്ക്കു ഒന്നും കിട്ടീല്ല അയ്യയ്യെ
ഒന്നും കിട്ടീല്ല
അയ്യയ്യെ ഒന്നും കിട്ടീല്ല (കുഞ്ഞില്ലാത്ത..)

തത്തമ്മേ പൂച്ച പൂച്ച പൂച്ച

tādĕyyaṁ kāṭṭil‌ takkāḽikkāṭṭil‌
tattamma paṇḍŏru vīḍu vaccu
kallalla...hāy‌...maṇṇalla
kallalla maṇṇalla maramalla
kalkkaṇḍaṁ kŏṇḍŏru vīḍu vaccu (tādĕyyaṁ)

karimbu kŏṇḍŏru tūṇiṭṭu
kaṇṇambaḻattŏli macciṭṭu
pappaḍaṁ suṭṭu moḽiṭṭu
panaṁcakkara tiṇṇayiṭṭu
(tādĕyyaṁ)

pālu kŏṇḍu taṟa mĕḻugi
pañjāra vāri tūgi
kūṭṭugārkkuṁ virunnu nalgi
kuññolakkiḽi kuḻalūdi
(tādĕyyaṁ)

āṭṭuṁkuññ‌ tūṇu tinnu
aṇṇānkuññ‌ maccu tinnu
kākkakkuññ‌ melppura tinnu
kaṭṭuṟump‌ taṟa tinnu
kuññillātta tattammaykku ŏnnuṁ kiṭṭīlla ayyayyĕ
ŏnnuṁ kiṭṭīlla
ayyayyĕ ŏnnuṁ kiṭṭīlla (kuññillātta..)

tattamme pūcca pūcca pūcca