ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ
കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം (2)
കണ്ടു കൊതിപൂണ്ടു ഗജരാജമേഘജാലം
(ശ്യാമവാനിലേതോ)
തന്നന്ന.................... ( 2)
കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങള്‍ വീശിയോ
മുത്തുമണിമേട്ടിലെ ചിത്രചിറ്റലാങ്കികള്‍
പത്മതാലമേന്തി നിന്നുവോ
കുയിലുകള്‍ പാടിയോ കുയിലുകള്‍ കുടിയോ (2)
കുരവകളില്‍ തെളിഞ്ഞുവോ പഞ്ചവാദ്യമേളം
(ശ്യാമവാനിലേതോ)
നീലമലക്കാവിലെ ചേലെഴുന്ന ദേവി തന്‍
വേലയിങ്ങു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
വേളയിങ്ങു നിന്നണഞ്ഞുവോ
കരകള്‍ ഒരുങ്ങിയോ കലകള്‍ ഇണങ്ങിയോ (2)
കരകവിയെ പരന്നുവോ ഉത്സവത്തിനോളം
(ശ്യാമവാനിലേതോ)