ശ്യാമവാനിലേതോ കണിക്കൊന്ന (m)
ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണർന്നുവോ
ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണർന്നുവോ
കുങ്കുമപ്പൂത്താലം കതിരോന്റെ പൊന്നു കോലം
കണ്ടു കൊതി പൂണ്ടോ ഗജരാജ മേഘ ജാലം (ശ്യാമ)
തന തന്തനാന തന തന്തനാന
കുന്നിമണി കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങൾ വീശിയോ
മുത്തുമണി മേട്ടിലെ ചിത്ര ചിറ്റലാംഗികൾ
പത്മ താലമേന്തി നിന്നുവോ
കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ
കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യ മേളം (ശ്യാമ)
നീലമലക്കാവിലെ ചേലെഴുന്ന ദേവി തൻ
വേലയിങ്ങു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂ വിരിഞ്ഞു നിന്നിടും
തീരമിന്നു മിന്നണിഞ്ഞുവോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരൾ കവിയെ പരന്നുവോ
ഉത്സവത്തിന്നോളം മ്മ്..മ്മ്
(ശ്യാമ)
śyāma vāniledo kaṇikkŏnna pūttuvo
svarṇṇamalli pūvudirnnuvo
priya grāma kanya kaṇḍuṇarnnuvo
śyāma vāniledo kaṇikkŏnna pūttuvo
svarṇṇamalli pūvudirnnuvo
priya grāma kanya kaṇḍuṇarnnuvo
kuṅgumappūttālaṁ kadironṟĕ pŏnnu kolaṁ
kaṇḍu kŏdi pūṇḍo gajarāja megha jālaṁ (śyāma)
tana tandanāna tana tandanāna
kunnimaṇi kunnilĕ tĕnnaliṅṅu vannuvo
ninnu sāmaraṅṅaḽ vīśiyo
muttumaṇi meṭṭilĕ sitra siṭralāṁgigaḽ
patma tālamendi ninnuvo
kuyilugaḽ pāḍiyo kuruvigaḽ kūḍiyo
kuravagaḽil tĕḽiññuvo pañjavādya meḽaṁ (śyāma)
nīlamalakkāvilĕ selĕḻunna devi tan
velayiṅṅu vannaṇaññuvo
novaliñña nĕñjiluṁ pū viriññu ninniḍuṁ
tīraminnu minnaṇiññuvo
karagaḽŏruṅṅiyo kalagaḽiṇaṅṅiyo
karaḽ kaviyĕ parannuvo
utsavattinnoḽaṁ mm..mm
(śyāma)