Syaama sundari

ശ്യാമ സുന്ദരി
Work
Year
Language

ശ്യാമസുന്ദരീ രജനീ
പ്രേമഗായകനെൻ ഗന്ധർവ്വൻ
താമസിക്കുന്നതെവിടെ
എവിടെ എവിടെ
(ശ്യാമ..)

പൂനിലാവിൻ പുളിനത്തിലോ
കാനനനികുഞ്ജമാം സദനത്തിലോ
മാമകസ്വപ്നങ്ങളൊരുക്കി വെച്ച
മയൂര സിംഹാസനത്തിലോ പറയൂ
(ശ്യാമ...)

ഇന്നത്തെ വാസരസ്വപ്നത്തിലാ
പൊൻ മണി വീണതൻ നിസ്വനങ്ങൾ
എൻ കർണ്ണപുടങ്ങളിലണഞ്ഞെന്നെ
ചുംബിച്ചു ചുംബിച്ചു വിളിച്ചുണർത്തി
(ശ്യാമ..)

പാതി വിരിഞ്ഞുള്ള മിഴികളാലേ
പാതിരാമലരുകളോരോന്നും
വീണ്ടും വീണ്ടും വിഹ്വലരായി
കണ്ടില്ല നാഥനെയെന്നു ചൊല്ലി
(ശ്യാമ...)

śyāmasundarī rajanī
premagāyaganĕn gandharvvan
tāmasikkunnadĕviḍĕ
ĕviḍĕ ĕviḍĕ
(śyāma..)

pūnilāvin puḽinattilo
kānananiguñjamāṁ sadanattilo
māmagasvapnaṅṅaḽŏrukki vĕcca
mayūra siṁhāsanattilo paṟayū
(śyāma...)

innattĕ vāsarasvapnattilā
pŏn maṇi vīṇadan nisvanaṅṅaḽ
ĕn karṇṇabuḍaṅṅaḽilaṇaññĕnnĕ
suṁbiccu suṁbiccu viḽiccuṇartti
(śyāma..)

pādi viriññuḽḽa miḻigaḽāle
pādirāmalarugaḽoronnuṁ
vīṇḍuṁ vīṇḍuṁ vihvalarāyi
kaṇḍilla nāthanĕyĕnnu sŏlli
(śyāma...)