ശ്യാമരത്നം ചൂടും നാഗകന്യക ഞാൻ
കാമവില്ലായ് മാറും പ്രേമകല്പന ഞാൻ
പാൽ തുളുമ്പീടും പൗർണ്ണമി പൂക്കും നിശയിൽ
(ശ്യാമരത്നം)
വീഞ്ഞിൽ നീരാടി തോരും നിമിഷങ്ങൾ
കുളിരിൽ എൻ മെയ്യാകെപ്പൊതിയുമ്പോൾ
ഉണരുമെന്റെ മോഹം പടമുയർത്തും നേരം
ആടിയാടിയിന്നെന്നിണയാകൂ
(ശ്യാമരത്നം)
ഇതളിൽ തേൻ തൂകും വിണ്ണിൻ സംഗീതം
അലയായെന്റെ ഉള്ളം തഴുകിപ്പടരുമ്പോൾ
ഇഴഞ്ഞുനീങ്ങും യാമം തനു തളർത്തും നേരം
പിണഞ്ഞുചേർന്നു തമ്മിലൊന്നാകൂ
(ശ്യാമരത്നം)