സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ മെല്ലെ
പൗര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തി
നിദ്രാസമുദ്രത്തില്‍ നീന്താനിറങ്ങിവന്ന
സ്വപ്നസുന്ദരിയപ്പോള്‍ പിണങ്ങിപ്പോയി...
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍...
നൂപുരധ്വനിയൊട്ടും പുറമേ കേള്‍ക്കാതെന്‍
ഗോപുരവാതിലില്‍ ഞാന്‍ ചെന്ന നേരം
പ്രേമലോലുപനൊരു രാജകുമാരനെന്റെ
തേന്മാവിന്‍ തണലത്തു നിന്നിരുന്നു...(പ്രേമ..)
(സ്വര്‍ണ്ണ...)
ഗാനം മറന്നൊരു പൊന്നോടക്കുഴല്‍ ചാരേ
മൗനമുദ്രിതമായിക്കിടന്നിരുന്നൂ
വിണ്ണിലെ രോഹിണി നക്ഷത്രം പോലെയൊരു
കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ വിതുമ്പിനിന്നൂ...(വിണ്ണിലെ.)
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍......