Svarnnatteril

സ്വർണ്ണത്തേരിൽ
Year
Language

സ്വര്‍ണ്ണത്തേരില്‍ മിന്നിപ്പോകും വര്‍ണ്ണത്തെന്നല്‍ കൂടാരത്തില്‍
പീലിത്തൂവല്‍ കുടമാറ്റം...
മന്ദം മന്ദം നെഞ്ചിന്നുള്ളില്‍ കേളിക്കൊട്ടായ്
പൂക്കുംനീളെ മേടക്കാറ്റിന്‍ മേളപ്പൂരം
മിഴിച്ചെപ്പില്‍ കരുതുമീ കൌതുകം
കരള്‍ത്തുണ്ടില്‍ തുളുമ്പുമീ സൌഹൃദം
നിറവായലിഞ്ഞു പാടാന്‍ വാ....
(സ്വര്‍ണ്ണത്തേരില്‍..)

മലര്‍ക്കിളിയായ്‌ നിഴല്‍മാല നെയ്യും കനവിനുള്ളില്‍
മണിച്ചിലമ്പായ് കിലുങ്ങുന്ന മോഹജാലമേ
ഹേ..മലര്‍ക്കിളിയായ്‌ നിഴല്‍മാല നെയ്യും കനവിനുള്ളില്‍
മണിച്ചിലമ്പായ് കിലുങ്ങുന്ന മോഹജാലമേ
തളിരിടും നിന്‍ പൊരുളിലെ കുളിരുലാവും വേളയില്‍
താരപ്പൂക്കള്‍ നുള്ളിപ്പോകാന്‍
താലം കൊണ്ടേ പോരാമെന്നും
നീലക്കിളികളെ..ലോലത്തിരികളെ
ഓമല്‍ക്കണിയുമായ്..കതിരുമായ്...
ഇതിലെ വാ...........
(സ്വര്‍ണ്ണത്തേരില്‍ )

മണല്‍പ്പൊരിയായ് മനസ്സിന്റെ തീരം ഉതിരുവോളം
അലഞൊറിയായ് പടരുന്ന രാഗഭാവമേ
ഹേ..മണല്‍പ്പൊരിയായ് മനസ്സിന്റെ തീരം ഉതിരുവോളം
അലഞൊറിയായ് പടരുന്ന രാഗഭാവമേ
അടമലിഞ്ഞും ലോലമായ്‌ അരിയുതിര്‍ന്നും തീരവേ
വെള്ളിത്തിങ്കൾ ദൂരത്തേതോ
പാലാഴിത്തേന്‍ പെയ്യുന്നേരം
നീലപ്പുലരിയില്‍ ശ്യാമച്ചിറകുമായ്
ചാരത്തണയുമോ നലമെഴും പുളകമേ.....
(സ്വര്‍ണ്ണത്തേരില്‍)

svarṇṇatteril minnippoguṁ varṇṇattĕnnal kūḍārattil
pīlittūval kuḍamāṭraṁ...
mandaṁ mandaṁ nĕñjinnuḽḽil keḽikkŏṭṭāy
pūkkuṁnīḽĕ meḍakkāṭrin meḽappūraṁ
miḻiccĕppil karudumī kaൌtugaṁ
karaḽttuṇḍil tuḽumbumī saൌhṛdaṁ
niṟavāyaliññu pāḍān vā....
(svarṇṇatteril..)

malarkkiḽiyāy‌ niḻalmāla nĕyyuṁ kanavinuḽḽil
maṇiccilambāy kiluṅṅunna mohajālame
he..malarkkiḽiyāy‌ niḻalmāla nĕyyuṁ kanavinuḽḽil
maṇiccilambāy kiluṅṅunna mohajālame
taḽiriḍuṁ nin pŏruḽilĕ kuḽirulāvuṁ veḽayil
tārappūkkaḽ nuḽḽippogān
tālaṁ kŏṇḍe porāmĕnnuṁ
nīlakkiḽigaḽĕ..lolattirigaḽĕ
omalkkaṇiyumāy..kadirumāy...
idilĕ vā...........
(svarṇṇatteril )

maṇalppŏriyāy manassinṟĕ tīraṁ udiruvoḽaṁ
alañŏṟiyāy paḍarunna rāgabhāvame
he..maṇalppŏriyāy manassinṟĕ tīraṁ udiruvoḽaṁ
alañŏṟiyāy paḍarunna rāgabhāvame
aḍamaliññuṁ lolamāy‌ ariyudirnnuṁ tīrave
vĕḽḽittiṅgaḽ dūrattedo
pālāḻitten pĕyyunneraṁ
nīlappulariyil śyāmacciṟagumāy
sārattaṇayumo nalamĕḻuṁ puḽagame.....
(svarṇṇatteril)