Svarnnattaligayumendiyananyanyau sooryan

സ്വര്‍ണ്ണത്തളികയുമേന്തിയണഞ്ഞു സൂര്യന്‍
Language

സ്വര്‍ണ്ണത്തളികയുമേന്തിയണഞ്ഞു സൂര്യന്‍
നീലത്താമര മെല്ലെയുണർന്നു ദൂരെ
പൊന്‍ചിലങ്ക കെട്ടിയ ദേവാംഗനയായ് പുലരി
സ്വരസംഗമരംഗവേദിയൊരുങ്ങീ മണ്ണില്‍ (സ്വര്‍ണ്ണത്തളിക.....)
ആരാധനയുടെ പൂജാമലരുകള്‍ സ്വപ്നമായ് വിടർന്നു
പ്രിയതരമായ്.....
നീയെന്‍ തങ്ക സൂര്യോദയമായ്
ഞാനൊരു മോഹത്താമരയായ്...(2)
(സ്വര്‍ണ്ണത്തളിക.....)

വാര്‍മുകിലുകള്‍ കാര്‍കൂന്തല്‍ ചീകുന്നൂ....മേലേ..മേലേ....
വെൺപുഴയുടെ പൊന്നരമണി കിലുങ്ങിയിളകുന്നൂ...താഴേ താഴേ
നിന്‍ ഗാനമൊരു നീഹാരമഴയായ് പെയ്തുവല്ലോ
നിന്‍ താളമെന്‍ നെഞ്ചിലെ പന്തമായ്
എന്‍ മുന്നിലൊരു മാന്‍പേടയായ് ഓടുന്നതെന്തേ..
നീ എന്നിലെ മായയോ രാഗമോ
രൂപവതീ നീയെന്റെ മനസ്സിലെ ഉന്മാദമോ...
(സ്വര്‍ണ്ണത്തളിക.....)

താഴ്വാരം കൈമാടി വിളിക്കുന്നു...അകലേ അകലേ
പൂങ്കുരുവികള്‍ നാട്ടുമാവില്‍ വിരുന്നു ചൊല്ലുന്നു....പോരൂ പോരൂ
നീയെന്തിനെന്നാത്മാവിലെ ഭൂപാളമായി...
നീ എന്തിനെന്‍ ഭാവനാലോലയായ്
നീയെന്റെ രതിഭാവങ്ങളിലെ ഏകാന്തദാഹം
എന്‍ നിനവിലെ വന്യമാം പൌരുഷം
നിന്നില്‍ വീണലിയും ഞാന്‍ പാവമൊരാരാധിക....
(സ്വര്‍ണ്ണത്തളിക.....)

svarṇṇattaḽigayumendiyaṇaññu sūryan
nīlattāmara mĕllĕyuṇarnnu dūrĕ
pŏncilaṅga kĕṭṭiya devāṁganayāy pulari
svarasaṁgamaraṁgavediyŏruṅṅī maṇṇil (svarṇṇattaḽiga.....)
ārādhanayuḍĕ pūjāmalarugaḽ svapnamāy viḍarnnu
priyadaramāy.....
nīyĕn daṅga sūryodayamāy
ñānŏru mohattāmarayāy...(2)
(svarṇṇattaḽiga.....)

vārmugilugaḽ kārgūndal sīgunnū....mele..mele....
vĕṇbuḻayuḍĕ pŏnnaramaṇi kiluṅṅiyiḽagunnū...tāḻe tāḻe
nin gānamŏru nīhāramaḻayāy pĕyduvallo
nin dāḽamĕn nĕñjilĕ pandamāy
ĕn munnilŏru mānpeḍayāy oḍunnadĕnde..
nī ĕnnilĕ māyayo rāgamo
rūbavadī nīyĕnṟĕ manassilĕ unmādamo...
(svarṇṇattaḽiga.....)

tāḻvāraṁ kaimāḍi viḽikkunnu...agale agale
pūṅguruvigaḽ nāṭṭumāvil virunnu sŏllunnu....porū porū
nīyĕndinĕnnātmāvilĕ bhūbāḽamāyi...
nī ĕndinĕn bhāvanālolayāy
nīyĕnṟĕ radibhāvaṅṅaḽilĕ egāndadāhaṁ
ĕn ninavilĕ vanyamāṁ paൌruṣaṁ
ninnil vīṇaliyuṁ ñān pāvamŏrārādhiga....
(svarṇṇattaḽiga.....)