Svarnnattaamarayidalilurannum

സ്വര്‍ണ്ണത്താമരയിതളിലുറങ്ങും
Work
Year
Language

ഓ ...കന്യകേ ...

സ്വര്‍ണ്ണത്താമരയിതളിലുറങ്ങും
കണ്വ തപോവന കന്യകേ
ആരുടെ അനുരാഗ മല്ലിക നീ
ആരുടെ സ്വയംവര കന്യക നീ (സ്വര്‍ണ്ണ)

ചൂടാത്ത നവരത്ന മണി പോലെ
ചുംബനമറിയാത്ത പൂ പോലെ (ചൂടാത്ത)
നുള്ളാത്ത തളിര്‍ പോലെ
മീട്ടാത്ത ശ്രുതി പോലെ
നുകരാത്ത മധു പോലെ - നിന്നു നീ
നുകരാത്ത മധു പോലെ (സ്വര്‍ണ്ണത്താമര)

കാലില്‍ ദര്‍ഭമുന കൊണ്ടിട്ടോ
മാറില്‍ പുഷ്പശരം കൊണ്ടിട്ടോ (കാലില്‍)
അല്ലിപ്പൂന്തണലില്‍ നാണിച്ചു നിന്നു നീ
അരയന്നപ്പിട പോലെ - നിന്നു നീ
അരയന്നപ്പിട പോലെ (സ്വര്‍ണ്ണത്താമര )

o ...kanyage ...

svarṇṇattāmarayidaḽiluṟaṅṅuṁ
kaṇva tabovana kanyage
āruḍĕ anurāga malliga nī
āruḍĕ svayaṁvara kanyaga nī (svarṇṇa)

sūḍātta navaratna maṇi polĕ
suṁbanamaṟiyātta pū polĕ (sūḍātta)
nuḽḽātta taḽir polĕ
mīṭṭātta śrudi polĕ
nugarātta madhu polĕ - ninnu nī
nugarātta madhu polĕ (svarṇṇattāmara)

kālil darbhamuna kŏṇḍiṭṭo
māṟil puṣpaśaraṁ kŏṇḍiṭṭo (kālil)
allippūndaṇalil nāṇiccu ninnu nī
arayannappiḍa polĕ - ninnu nī
arayannappiḍa polĕ (svarṇṇattāmara )