Svarnnattaalam

സ്വര്‍ണ്ണത്താലം
Year
Language

സ്വര്‍ണ്ണത്താലം പൊങ്ങും രാവില്‍
സ്നേഹം പൂക്കും വാടം തേടി
തൂവല്‍ നീര്‍ക്കും പറവകള്‍
കൂടുന്നു കൂടുന്നിന്നു വീണ്ടുമിവിടെ
പാടുന്നു ഏകസ്വരത്തില്‍

പൊന്‍‌ദീപകന്യകകള്‍ പൊന്‍നാളമുകുളങ്ങള്‍
ചൂടുന്ന നേരം ഇതാ
ആനന്ദത്തിന്‍ സാരം കൊണ്ട്
ലാവണ്യത്തിന്‍ ഓളം കൊണ്ട്
ഏതോ നാദം പൂകി ഒന്നായ് വാ

മണ്ണിന്റെ മോഹങ്ങളും വിണ്ണിന്റെ മോഹങ്ങളും
ഒന്നാകും യാമം ഇതാ
സംഗീതത്തിന്‍ കല്ലോലം പോല്‍
ഉല്ലാസത്തിന്‍ ഉല്ലേഖം പോല്‍
ഏതോ രാഗം മീട്ടി ഒന്നായ് വാ

svarṇṇattālaṁ pŏṅṅuṁ rāvil
snehaṁ pūkkuṁ vāḍaṁ teḍi
tūval nīrkkuṁ paṟavagaḽ
kūḍunnu kūḍunninnu vīṇḍumiviḍĕ
pāḍunnu egasvarattil

pŏn‌dībaganyagakaḽ pŏnnāḽamuguḽaṅṅaḽ
sūḍunna neraṁ idā
ānandattin sāraṁ kŏṇḍ
lāvaṇyattin oḽaṁ kŏṇḍ
edo nādaṁ pūgi ŏnnāy vā

maṇṇinṟĕ mohaṅṅaḽuṁ viṇṇinṟĕ mohaṅṅaḽuṁ
ŏnnāguṁ yāmaṁ idā
saṁgīdattin kallolaṁ pol
ullāsattin ullekhaṁ pol
edo rāgaṁ mīṭṭi ŏnnāy vā