Svarnnamurukkiyoliccabole

സ്വര്‍ണ്ണമുരുക്കിയൊഴിച്ചപോലെ
Year
Language

സ്വര്‍ണ്ണമുരുക്കിയൊഴിച്ചപോലെ
മഞ്ഞളുവെട്ടിമുറിച്ചപോലെ
കുന്നത്തുള്ള വിളക്കു പോലെ
കണ്ണൂര്‍ക്കാരി പെണ്‍കൊടി ഞാന്‍

മാമാങ്കനാട്ടിന്റെ മാറില്‍ വളര്‍ന്നൊരു
മാലാഖ പോലുള്ള പെണ്‍കൊടി ഞാന്‍
മഞ്ഞിന്റെ തട്ടത്തില്‍ താമരപ്പൂവുപോല്‍
മന്ദഹസിക്കുന്ന സുന്ദരി ഞാന്‍

പിന്നില്‍ മാരന്റെ തേരിന്റെ ഭാരം
ഒന്നരമുണ്ടിന്റെ സൗന്ദര്യപൂരം
മിന്നുന്നതക്കയും തോടയും ചാര്‍ത്തിയ
കിന്നരിപ്പെണ്ണു ഞാന്‍ തൃശൂര്‍ക്കാരി

പാലമരപ്പൂമണവും
പാല്‍മൊഴിയും പൂണ്ടവള്‍ ഞാന്‍
പാലക്കാടന്‍ മാമലകള്‍
താലോലിച്ച പെണ്‍കൊടി ഞാന്‍

പൊന്നിന്റെ നിറവുള്ള കന്നിമോളു്
ഞാനൊരു മിന്നുന്ന തട്ടമിട്ട പൂമോളു്
മലപ്പുറത്തുള്ളൊരു മാണിക്യക്കല്ലു്
മയിലാഞ്ചി നിറമുള്ള മിനുസപ്പൂവു്

കച്ചയില്‍ താരുണ്യ ഭാരമൊതുക്കിയ
പച്ചതുരുത്തിലെ കൊച്ചുറാണി
ഷിപ്പുയാര്‍ഡില്‍ നിന്നുമാദ്യമിറക്കിയ
കപ്പലുപോലെ മനോഹരി ഞാന്‍

തേയിലക്കാട്ടിലും നീലമലയിലും
പാടിപ്പറക്കുന്ന പെണ്‍കൊടി ഞാന്‍
നാടന്‍പാട്ടിന്റെ ലാളിത്വമേലുന്ന
ഗ്രാമത്തിന്റെ കുമാരിക ഞാന്‍

ചോരചിന്തിയവീരവിപ്ലവ
ഭൂവിലുള്ളൊരു കന്യക ഞാന്‍
ആളിപ്പടരും തീജ്ജ്വാല
നൂതനവിപ്ലവസൗന്ദര്യം

മണിമോതിരകയ്യിലൊരു പുഷ്പതാലം
മദനന്റെ വില്ലൊടിക്കും പുരികജാലം
കളിവഞ്ചിപോലെയുലഞ്ഞാടിയെത്തും
തിരുവഞ്ചി നാട്ടിലുള്ള മങ്കയാണു ഞാന്‍

ഗിത്താറിന്‍ സ്വരധാരയിലൊരു
നൃത്തം ചെയ്യും പെണ്‍കൊടി ഞാന്‍
മദ്യസരിത്തില്‍ മുങ്ങിയുയര്‍ന്ന
മനോഹര മദിരാചഷകം ഞാന്‍

svarṇṇamurukkiyŏḻiccabolĕ
maññaḽuvĕṭṭimuṟiccabolĕ
kunnattuḽḽa viḽakku polĕ
kaṇṇūrkkāri pĕṇgŏḍi ñān

māmāṅganāṭṭinṟĕ māṟil vaḽarnnŏru
mālākha poluḽḽa pĕṇgŏḍi ñān
maññinṟĕ taṭṭattil tāmarappūvubol
mandahasikkunna sundari ñān

pinnil māranṟĕ terinṟĕ bhāraṁ
ŏnnaramuṇḍinṟĕ saundaryabūraṁ
minnunnadakkayuṁ toḍayuṁ sārttiya
kinnarippĕṇṇu ñān dṛśūrkkāri

pālamarappūmaṇavuṁ
pālmŏḻiyuṁ pūṇḍavaḽ ñān
pālakkāḍan māmalagaḽ
tālolicca pĕṇgŏḍi ñān

pŏnninṟĕ niṟavuḽḽa kannimoḽu്
ñānŏru minnunna taṭṭamiṭṭa pūmoḽu്
malappuṟattuḽḽŏru māṇikyakkallu്
mayilāñji niṟamuḽḽa minusappūvu്

kaccayil tāruṇya bhāramŏdukkiya
paccaduruttilĕ kŏccuṟāṇi
ṣippuyārḍil ninnumādyamiṟakkiya
kappalubolĕ manohari ñān

teyilakkāṭṭiluṁ nīlamalayiluṁ
pāḍippaṟakkunna pĕṇgŏḍi ñān
nāḍanpāṭṭinṟĕ lāḽitvamelunna
grāmattinṟĕ kumāriga ñān

sorasindiyavīraviplava
bhūviluḽḽŏru kanyaga ñān
āḽippaḍaruṁ tījjvāla
nūdanaviplavasaundaryaṁ

maṇimodiragayyilŏru puṣpadālaṁ
madananṟĕ villŏḍikkuṁ purigajālaṁ
kaḽivañjibolĕyulaññāḍiyĕttuṁ
tiruvañji nāṭṭiluḽḽa maṅgayāṇu ñān

gittāṟin svaradhārayilŏru
nṛttaṁ sĕyyuṁ pĕṇgŏḍi ñān
madyasarittil muṅṅiyuyarnna
manohara madirāsaṣagaṁ ñān