Svarnnamukhee nin

സ്വര്‍ണ്ണമുഖീ നിന്‍
Year
Language

സ്വര്‍ണ്ണമുഖീ നിന്‍ സ്വപ്നസദസ്സില്‍
സ്വരമഞ്ജരിതന്‍ ശ്രുതിമണ്ഡപത്തില്‍
തീര്‍ഥാടകനാം എന്നുടെ മോഹം
കീര്‍ത്തനമായൊഴുകി ഹൃദയം
പ്രാര്‍ഥനയില്‍ മുഴുകി

പാനഭാജനം കൈകളിലേന്തി
പനിനീര്‍ ചുണ്ടില്‍ പുഞ്ചിരിതൂകി
പളുങ്കുചോലപോല്‍ ഒഴുകിയെത്തുമ്പോള്‍
പച്ചവെള്ളവും പാലമൃതാകും
അനുഗ്രഹങ്ങളാല്‍ അതിഥിയെമൂടും
ആതിഥേയ നീ......
സ്വര്‍ണ്ണമുഖീ നിന്‍ സ്വപ്നസദസ്സില്‍ ...

നീലസാഗരം കണ്ണിലൊതുക്കി
കവിളില്‍ നാണം അരുണിമ ചാര്‍ത്തി
പിരിയുംനേരം വിടനല്‍കുമ്പോള്‍
പിടയുമെന്‍ കരള്‍ തേങ്ങലൊതുക്കും
നിറഞ്ഞയൌവ്വനം സ്വരഗംഗയാകും പ്രേമഗാഥനീ
സ്വര്‍ണ്ണമുഖീ നിന്‍ സ്വപ്നസദസ്സില്‍ .......

svarṇṇamukhī nin svapnasadassil
svaramañjaridan śrudimaṇḍabattil
tīrdhāḍaganāṁ ĕnnuḍĕ mohaṁ
kīrttanamāyŏḻugi hṛdayaṁ
prārdhanayil muḻugi

pānabhājanaṁ kaigaḽilendi
paninīr suṇḍil puñjiridūgi
paḽuṅgusolabol ŏḻugiyĕttumboḽ
paccavĕḽḽavuṁ pālamṛtāguṁ
anugrahaṅṅaḽāl adithiyĕmūḍuṁ
āditheya nī......
svarṇṇamukhī nin svapnasadassil ...

nīlasāgaraṁ kaṇṇilŏdukki
kaviḽil nāṇaṁ aruṇima sārtti
piriyuṁneraṁ viḍanalgumboḽ
piḍayumĕn karaḽ teṅṅalŏdukkuṁ
niṟaññayaൌvvanaṁ svaragaṁgayāguṁ premagāthanī
svarṇṇamukhī nin svapnasadassil .......