Svarnnamugilugal svapnam kaanum

സ്വര്‍ണ്ണമുകിലുകള്‍ സ്വപ്നം കാണും
Year
Language

സ്വര്‍ണ്ണമുകിലുകള്‍ സ്വപ്നം കാണും
പൌര്‍ണ്ണമിരാവില്‍ നീയെങ്ങോ
കാത്തിരിക്കും കാമിനിയെന്നെ
കാണാനായിനിയെന്നുവരും?
പൂത്തുവസന്തം യാമിനിയില്‍ ഞാന്‍
മാത്രമേകാകിനിയായി
ഏകാന്തതയില്‍ എന്മണിയറയില്‍
എന്നെക്കാണാനെന്നുവരും?

തേന്മലരേ നിന്‍ കവിളില്‍
കാണുവതെന്തേ പനിനീരോ?
തേന്മലരേ നിന്‍ കവിളില്‍
കാണുവതെന്തേ പനിനീരോ?
തേന്‍ നുകരും കാമുകനേ
കാണാതൊഴുകും കണ്ണീരോ?
സ്വര്‍ണ്ണമുകിലുകള്‍ ...........

ഓര്‍മ്മകളില്‍ ഓളങ്ങളില്‍
അറിയാതേ ഞാനൊഴുകുമ്പോള്‍
തേടിവരുമോ ഓടിവരുമോ?
ഓടവുമായെന്‍ മണിമാരന്‍
പൊന്നോടവുമായെന്‍ മണിമാരന്‍
സ്വര്‍ണ്ണമുകിലുകള്‍ ...........

svarṇṇamugilugaḽ svapnaṁ kāṇuṁ
paൌrṇṇamirāvil nīyĕṅṅo
kāttirikkuṁ kāminiyĕnnĕ
kāṇānāyiniyĕnnuvaruṁ?
pūttuvasandaṁ yāminiyil ñān
mātramegāginiyāyi
egāndadayil ĕnmaṇiyaṟayil
ĕnnĕkkāṇānĕnnuvaruṁ?

tenmalare nin kaviḽil
kāṇuvadĕnde paninīro?
tenmalare nin kaviḽil
kāṇuvadĕnde paninīro?
ten nugaruṁ kāmugane
kāṇādŏḻuguṁ kaṇṇīro?
svarṇṇamugilugaḽ ...........

ormmagaḽil oḽaṅṅaḽil
aṟiyāde ñānŏḻugumboḽ
teḍivarumo oḍivarumo?
oḍavumāyĕn maṇimāran
pŏnnoḍavumāyĕn maṇimāran
svarṇṇamugilugaḽ ...........