സ്വർണ്ണമാനെന്നു വിളിച്ചൂ നീ...എന്നെ
വെള്ളപ്രാവെന്നു വിളിച്ചൂ നീ
സ്വർണ്ണമാനെന്നു വിളിച്ചൂ നീ...എന്നെ
വെള്ളപ്രാവെന്നു വിളിച്ചൂ നീ
എന്തുപറഞ്ഞു വിളിച്ചാലും...അതു്
കേള്‍ക്കാനെന്തൊരു സുഖമെന്നോ..
സുഖമെന്നോ..സുഖമെന്നോ..സുഖമെന്നോ..
(സ്വർണ്ണമാനെന്നു....)
ശകുന്തളയെന്നു വിളിച്ചാലും
ദമയന്തിയെന്നു വിളിച്ചാലും..
(ശകുന്തളയെന്നു..)
മല്ലികയെന്നു വിളിക്കുമ്പോള്‍
ഉള്ളില്‍ കുളിരുകള്‍ നിറയുന്നു
നിറയുന്നു....നിറയുന്നു....
ഉള്ളില്‍ കുളിരുകള്‍ നിറയുന്നു..
(സ്വർണ്ണമാനെന്നു....)
സുന്ദരിയെന്നു വിളിച്ചാലും
സുരഭിലയെന്നു വിളിച്ചാലും..
(സുന്ദരിയെന്നു...)
കണ്ണുകള്‍ കാട്ടി വിളിക്കുമ്പോള്‍
കന്യാദാഹം ഉണരുന്നു..
ഉണരുന്നു...ഉണരുന്നു..
കന്യാദാഹം ഉണരുന്നു..
(സ്വർണ്ണമാനെന്നു....)