Svarnnakhanigalude

സ്വർണ്ണഖനികളുടെ
Year
Language

Added by ജിജാ സുബ്രഹ്മണ്യൻ on June 5, 2010

സ്വർണ്ണഖനികളുടെ സ്വർഗ്ഗഭൂമിയുടെ സുൽത്താനേ
നമസ്തേ നമസ്തേ നമസ്തേ
സ്വപ്നഖനികളുടെ പുഷ്പവതികളുടെ സുൽത്താനേ
നമസ്തേ നമസ്തേ നമസ്തേ

അത്തറിൽ മുങ്ങി മുടിയുലമ്പി വരും
ഉല്പലാക്ഷികളേ നോക്കൂ
മദനോത്സവങ്ങളിലെ മത്സരങ്ങളിലെ
അപ്സരസ്സുകളേ നോക്കൂ
ചിരിക്കൂ പാദുഷ ചിരിക്കൂ
ഈ ചിരിയുടെ മുന്തിരിവള്ളികൾ കൊണ്ടൊരു
ചിത്രം വരയ്ക്കൂ
ഇവിടെ ഇവിടെ ഇവിടെ വരയ്ക്കൂ
ഇലക്കുട ചൂടും മലയാളത്തിലെ
ഇളനീർപ്പൊൻ കുടങ്ങൾ ഞങ്ങൾ
സ്വീകരിക്കൂ ഈ ഇളനീർ സ്വീകരിക്കൂ
ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കീന്തപ്പനമ്പഴം നൽകൂ
(സ്വർണ്ണ.....)

കന്മദം കവിളിലിട്ടൊരു
ഉന്മദാംഗികളേ നോക്കൂ
അർദ്ധനഗ്നകളേ നൃത്തലോലകളേ
അത്ഭുതാംഗനകളേ നോക്കൂ
ചിരിക്കൂ പാദുഷ ചിരിക്കൂ
ഈ ചിരിയുടെ തങ്കലയങ്ങളിൽ ഞങ്ങളെ
ഒന്നു മയക്കൂ
തിരുവാതിരകൾ കുളിരിൽ മുക്കിയ
ധനുമാസ പുഷ്പങ്ങൾ ഞങ്ങൾ
ധനുമാസപുഷ്പങ്ങൾ
സ്വീകരിക്കൂ പാതിരാപ്പൂവിതു സ്വീകരിക്കൂ
ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കില്ലാത്ത
തൊക്കെയും നൽകൂ
(സ്വർണ്ണ...)

Added by jijā subrahmaṇyan on June 5, 2010

svarṇṇakhanigaḽuḍĕ svarggabhūmiyuḍĕ sulttāne
namaste namaste namaste
svapnakhanigaḽuḍĕ puṣpavadigaḽuḍĕ sulttāne
namaste namaste namaste

attaṟil muṅṅi muḍiyulambi varuṁ
ulbalākṣigaḽe nokkū
madanotsavaṅṅaḽilĕ matsaraṅṅaḽilĕ
apsarassugaḽe nokkū
sirikkū pāduṣa sirikkū
ī siriyuḍĕ mundirivaḽḽigaḽ kŏṇḍŏru
sitraṁ varaykkū
iviḍĕ iviḍĕ iviḍĕ varaykkū
ilakkuḍa sūḍuṁ malayāḽattilĕ
iḽanīrppŏn kuḍaṅṅaḽ ñaṅṅaḽ
svīgarikkū ī iḽanīr svīgarikkū
ī muḽaṁ kuḍilil pagaraṁ ñaṅṅaḽkkīndappanambaḻaṁ nalgū
(svarṇṇa.....)

kanmadaṁ kaviḽiliṭṭŏru
unmadāṁgigaḽe nokkū
arddhanagnagaḽe nṛttalolagaḽe
atbhudāṁganagaḽe nokkū
sirikkū pāduṣa sirikkū
ī siriyuḍĕ taṅgalayaṅṅaḽil ñaṅṅaḽĕ
ŏnnu mayakkū
tiruvādiragaḽ kuḽiril mukkiya
dhanumāsa puṣpaṅṅaḽ ñaṅṅaḽ
dhanumāsabuṣpaṅṅaḽ
svīgarikkū pādirāppūvidu svīgarikkū
ī muḽaṁ kuḍilil pagaraṁ ñaṅṅaḽkkillātta
tŏkkĕyuṁ nalgū
(svarṇṇa...)