സ്വര്‍ണ്ണച്ചിറകുള്ള പക്ഷി...
സുപ്രഭാതപ്പക്ഷി...
ചുണ്ടില്‍ ഉണര്‍ത്തുപാട്ടുമായ് വന്നു
സുപ്രഭാതപ്പക്ഷി...
അവളുടെ കണ്ണിലെ വെളിച്ചം പ്രകൃതി
കൈനീട്ടി വാങ്ങിടുമോ?
അവളുടെ ചിറകടിത്താളങ്ങള്‍ മണ്ണില്‍
ചലനങ്ങളായീടുമോ?
അന്‍പിന്‍റെ അരുമസംഗീതങ്ങള്‍ പാടാന്‍
അഞ്ജനക്കിളികള്‍ ഒരുമിക്കുമോ?
അമ്പെയ്‌തു വീഴ്‌ത്തി അവളെ-
യിരുളിന്‍ സഞ്ചിയിലാക്കീടുമോ?
(സ്വര്‍ണ്ണച്ചിറകുള്ള)
അവളുടെ ചുണ്ടിലെ കുങ്കുമമണിയാന്‍
ആകാശമൊരുങ്ങീടുമോ?
ആ കുങ്കുമത്തിന്‍ അരുണിമ പൂക്കള്‍
അധരത്തില്‍ സൂക്ഷിക്കുമോ?
ശൃംഗാരമധുരമായ്, സ്‌നേഹമായ് നെറ്റിയില്‍
മംഗളം ചാര്‍ത്തീടുമോ?
ഒരു രക്തദാഹമായ് ആളിപ്പടര്‍ന്നത്
കുരുതിയ്‌ക്കൊരുങ്ങീടുമോ?
(സ്വര്‍ണ്ണച്ചിറകുള്ള)