Svarnnaccela

സ്വര്‍ണ്ണച്ചേല
Year
Language

സ്വര്‍ണ്ണച്ചേല ഞൊറിഞ്ഞു നിന്ന കാറ്റേ
നിൻ വർണ്ണക്കുടയിലൊളിച്ചു നിന്നതാരാ
സ്വപ്നം നിന്നിലെറിഞ്ഞു തന്നിടാനായ്
നവരത്നം ചൂടിയൊരുങ്ങി വന്ന ഞാനാ...
(സ്വര്‍ണ്ണച്ചേല....)

ചിരിയുതിരും മഞ്ചാടിപ്പൂവേ
ചാഞ്ചാടും ചിങ്കാരിപ്പെണ്ണേ...(ചിരിയുതിരും...)
നീയെന്റെ ഹൃദയത്തിലെന്നേ മുളങ്കൂടു വെച്ചു
നീയെന്റെ മാത്രം എന്നും പറഞ്ഞു രസിച്ചു (നീയെന്റെ...)
ഈ സ്വപ്നം പൂവണിഞ്ഞെങ്കില്‍...
നാമൊന്നായ് മാറിയെങ്കില്‍...(ഓ...ഈ സ്വപ്നം..)
(സ്വര്‍ണ്ണച്ചേല....)

കളി ചിരിയില്‍ നാമൊന്നായ് ആടും
കാറ്റോടും തീരത്തെ സന്ധ്യേ...(കളി ചിരിയില്‍...)
ആനന്ദം ഒരുനാളില്‍ ദുഃഖം തരും ചൊല്ലിയതാരോ
ഈ നല്ലകാലം എന്നും നിലനിന്നിടുമെങ്കില്‍ (ആനന്ദം...)
ഈ ജന്മം ധന്യമായേനെ...
സായൂജ്യം നേടിയേനെ.....(ഓ...ഈ ജന്മം....)
(സ്വര്‍ണ്ണച്ചേല....)

svarṇṇaccela ñŏṟiññu ninna kāṭre
nin varṇṇakkuḍayilŏḽiccu ninnadārā
svapnaṁ ninnilĕṟiññu tanniḍānāy
navaratnaṁ sūḍiyŏruṅṅi vanna ñānā...
(svarṇṇaccela....)

siriyudiruṁ mañjāḍippūve
sāñjāḍuṁ siṅgārippĕṇṇe...(siriyudiruṁ...)
nīyĕnṟĕ hṛdayattilĕnne muḽaṅgūḍu vĕccu
nīyĕnṟĕ mātraṁ ĕnnuṁ paṟaññu rasiccu (nīyĕnṟĕ...)
ī svapnaṁ pūvaṇiññĕṅgil...
nāmŏnnāy māṟiyĕṅgil...(o...ī svapnaṁ..)
(svarṇṇaccela....)

kaḽi siriyil nāmŏnnāy āḍuṁ
kāṭroḍuṁ tīrattĕ sandhye...(kaḽi siriyil...)
ānandaṁ ŏrunāḽil duḥkhaṁ taruṁ sŏlliyadāro
ī nallagālaṁ ĕnnuṁ nilaninniḍumĕṅgil (ānandaṁ...)
ī janmaṁ dhanyamāyenĕ...
sāyūjyaṁ neḍiyenĕ.....(o...ī janmaṁ....)
(svarṇṇaccela....)