Svarnnaccaamaram veesiyettunna

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
Work
Year
Language

സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
(സ്വർണ്ണച്ചാമരം.....)
ഹർഷ ലോലയായ് നിത്യവും നിന്റെ ഹംസ തൂലികാ ശയ്യയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ എന്നുമീ പർണ്ണശാലയിൽ.

താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ദ്ധ സങ്കൽ‌പ്പമാകവേ
വന്നു ചാർത്തിക്കു മായിരുന്നു ഞാൻ എന്നിലേ പ്രേമ സൌരഭം

ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ
കൽ‌പ്പനകൾ ചിറകണിയുന്ന പുഷ്പ മംഗല്ല്യ രാത്രിയിൽ
വന്നു ചൂടിക്കുമായിരുന്നു ഞാൻ എന്നിലേ രാഗ മാലിക.
(സ്വർണ്ണച്ചാമരം...)

svarṇṇaccāmaraṁ vīśiyĕttunna svapnamāyirunnĕṅgil ñān
svargga sīmagaḽummavĕkkunna svapnamāyirunnĕṅgil ñān
(svarṇṇaccāmaraṁ.....)
harṣa lolayāy nityavuṁ ninṟĕ haṁsa tūligā śayyayil
vannu pūviḍumāyirunnu ñān ĕnnumī parṇṇaśālayil.

tāvagātmāvinuḽḽilĕ nitya dāhamāyirunnĕṅgil ñān
mūgamāṁ nin manorathattilĕ mohamāyirunnĕṅgil ñān
nṛtta lolayāy nityavuṁ ninṟĕ mugddha saṅgal‌ppamāgave
vannu sārttikku māyirunnu ñān ĕnnile prema saൌrabhaṁ

gāyagā nin vibañjigayilĕ gānamāyirunnĕṅgil ñān
tāvagāṁguli lāḽidamŏru tāḽamāyirunnĕṅgil ñān
kal‌ppanagaḽ siṟagaṇiyunna puṣpa maṁgallya rātriyil
vannu sūḍikkumāyirunnu ñān ĕnnile rāga māliga.
(svarṇṇaccāmaraṁ...)