Svarggaminnenre

സ്വർഗ്ഗമിന്നെന്റെ
Year
Language

സ്വര്‍ഗ്ഗമിന്നെന്റെ രാഗഭൂവില്‍ പെയ്തിറങ്ങി
ഗാനസാമ്രാജ്യമാകവേ മഞ്ഞണിഞ്ഞു
മുത്തുവീണെന്റെ മുറം നിറഞ്ഞൊരു മാത്രയില്‍
പാനപാത്രങ്ങള്‍ നിറഞ്ഞുകവിയും വേളയില്‍
സ്വരമൊഴുകിയൊഴുകി ഒഴുകിയെന്റെ കരളില്‍
കവിതയാകുന്നു സാന്ദ്രമായ്...

(സ്വര്‍ഗ്ഗമിന്നെന്റെ)

ആരാണോ ദേവി നീ ആരാണോ
ചിരിതൂകും കാമിനീലതയാണോ
മല്ലീശരന്‍ തേടുമഭിരാമിയോ
തീരം തലോടുന്ന കല്ലോലമോ
ഏകാന്തരാവില്‍ തങ്കത്തൂനിലാവില്‍
നീയൊഴുകിയൊഴുകി ഒഴുകിയെന്റെ
കനവില്‍ മൃദുലമായ് വന്ന ഭാവമോ

(സ്വര്‍ഗ്ഗമിന്നെന്റെ)

നീയല്ലോ നിത്യമാം താരുണ്യം
കാണ്മൂ ഞാന്‍ ഭാവനാനിര്‍മ്മാല്യം
മൗനങ്ങളില്‍ വീഴുമീണങ്ങളില്‍
ഏകാകിനീ നിന്നെയറിയുന്നു ഞാന്‍
നീ എന്നിലണയും നിമിഷത്തുമ്പിയല്ലോ
പൂഞ്ചിറകു വീശി ഒഴുകിയൊഴുകി-
യെന്നില്‍ പുളകമായ് വന്ന ചന്ദ്രികേ

(സ്വര്‍ഗ്ഗമിന്നെന്റെ)

svarggaminnĕnṟĕ rāgabhūvil pĕydiṟaṅṅi
gānasāmrājyamāgave maññaṇiññu
muttuvīṇĕnṟĕ muṟaṁ niṟaññŏru mātrayil
pānabātraṅṅaḽ niṟaññugaviyuṁ veḽayil
svaramŏḻugiyŏḻugi ŏḻugiyĕnṟĕ karaḽil
kavidayāgunnu sāndramāy...

(svarggaminnĕnṟĕ)

ārāṇo devi nī ārāṇo
siridūguṁ kāminīladayāṇo
mallīśaran deḍumabhirāmiyo
tīraṁ taloḍunna kallolamo
egāndarāvil taṅgattūnilāvil
nīyŏḻugiyŏḻugi ŏḻugiyĕnṟĕ
kanavil mṛdulamāy vanna bhāvamo

(svarggaminnĕnṟĕ)

nīyallo nityamāṁ tāruṇyaṁ
kāṇmū ñān bhāvanānirmmālyaṁ
maunaṅṅaḽil vīḻumīṇaṅṅaḽil
egāginī ninnĕyaṟiyunnu ñān
nī ĕnnilaṇayuṁ nimiṣattumbiyallo
pūñjiṟagu vīśi ŏḻugiyŏḻugi-
yĕnnil puḽagamāy vanna sandrige

(svarggaminnĕnṟĕ)