സ്വര്‍ഗ്ഗലാവണ്യ ശില്‍പ്പമോ?
സ്വർഗ്ഗ ലാവണ്യ ശില്പമോ മദനന്റെ കാവ്യമോ
അഴകേഴും ചിറകേറും ഋതുരാജകന്യകയോ
കരളാകെ കുളിർതൂകും ഒരു ദേവകല്പനയോ
സ്വപ്ന തേരോട്ടും ദേവനോ മദനന്റെ തോഴനോ
ഒരു ദൂതിൻ ചിറകേറും അനുരാഗനായകനോ
കരളാകെ കുളിർതൂകും മണിവേണുഗായകനോ
സ്വർഗ്ഗ ലാവണ്യ ശില്പമോ....
ആകാശം ചൊരിയുന്നു ഒരു നൂറുവർണ്ണങ്ങൾ
ആലോലം അതിൽ മുങ്ങും അനുരാഗമോഹങ്ങൾ
തേരിറങ്ങി വന്ന ദ്വീപിൽ പോരൂ നീയും ഓമലാളേ - 2
ഒരു കുളിർ ചന്ദനമാകൂ ചാർത്തു ചുംബനമാല്യം
സ്വപ്ന തേരോട്ടും ദേവനോ മദനന്റെ തോഴനോ
അഴകേഴും ചിറകേറും ഋതുരാജകന്യകയോ
കരളാകെ കുളിർതൂകും ഒരു ദേവകല്പനയോ
സ്വപ്ന തേരോട്ടും ദേവനോ.....
നാണിച്ചു വിടരും നിൻ രാജീവനയനത്തിൽ
ഞാൻ കണ്ടു നിൽക്കുന്നു രാഗാർദ്രബിംബങ്ങൾ
കണ്ണിലെന്നും നിന്റെ രൂപം കാതിലെന്നും നിന്റെ നാദം - 2
പൂക്കുവാൻ എന്മനം മാത്രം പൂവിടും ആശകൾ മാത്രം
സ്വർഗ്ഗ ലാവണ്യ ശില്പമോ മദനന്റെ കാവ്യമോ
ഒരു ദൂതിൻ ചിറകേറും അനുരാഗനായകനോ
കരളാകെ കുളിർതൂകും മണിവേണുഗായകനോ
ലല ലാല്ലാല ലാലലാ....ആഹാ...ഹാഹഹാ.....
ലല ലാല്ലാല ലാലലാ....ആഹാ....ഹാഹാഹാ.....
svargga lāvaṇya śilbamo madananṟĕ kāvyamo
aḻageḻuṁ siṟageṟuṁ ṛturājaganyagayo
karaḽāgĕ kuḽirdūguṁ ŏru devagalbanayo
svapna teroṭṭuṁ devano madananṟĕ toḻano
ŏru dūdin siṟageṟuṁ anurāganāyagano
karaḽāgĕ kuḽirdūguṁ maṇiveṇugāyagano
svargga lāvaṇya śilbamo....
āgāśaṁ sŏriyunnu ŏru nūṟuvarṇṇaṅṅaḽ
ālolaṁ adil muṅṅuṁ anurāgamohaṅṅaḽ
teriṟaṅṅi vanna dvībil porū nīyuṁ omalāḽe - 2
ŏru kuḽir sandanamāgū sārttu suṁbanamālyaṁ
svapna teroṭṭuṁ devano madananṟĕ toḻano
aḻageḻuṁ siṟageṟuṁ ṛturājaganyagayo
karaḽāgĕ kuḽirdūguṁ ŏru devagalbanayo
svapna teroṭṭuṁ devano.....
nāṇiccu viḍaruṁ nin rājīvanayanattil
ñān kaṇḍu nilkkunnu rāgārdrabiṁbaṅṅaḽ
kaṇṇilĕnnuṁ ninṟĕ rūbaṁ kādilĕnnuṁ ninṟĕ nādaṁ - 2
pūkkuvān ĕnmanaṁ mātraṁ pūviḍuṁ āśagaḽ mātraṁ
svargga lāvaṇya śilbamo madananṟĕ kāvyamo
ŏru dūdin siṟageṟuṁ anurāganāyagano
karaḽāgĕ kuḽirdūguṁ maṇiveṇugāyagano
lala lāllāla lālalā....āhā...hāhahā.....
lala lāllāla lālalā....āhā....hāhāhā.....