Svarggabutree (svapnam vilambiya)

സ്വര്‍ഗ്ഗപുത്രീ (സ്വപ്നം വിളമ്പിയ)
Year
Language

സ്വര്‍ഗ്ഗപുത്രീ - സ്വര്‍ഗ്ഗപുത്രീ
സ്വപ്നം വിളമ്പിയ സ്വര്‍ഗ്ഗപുത്രീ നീ
സര്‍പ്പങ്ങള്‍ക്കല്ലോ പാലു നല്‍കീ
പാവനസ്നേഹത്തിന്‍ വീണ മീട്ടീ
പാവകള്‍ക്കായി നീ പാട്ടു പാടീ (സ്വപ്നം)

പ്രണയത്തിന്‍ പൂവനം നീ ചോദിച്ചു
കരുണതന്‍ തെന്നലായ് നീ പറന്നു
മലര്‍വാടി തേടി നീ പോയതെല്ലാം
മരുഭൂവിന്‍ മാറിലേക്കായിരുന്നോ
ആയിരുന്നോ ആയിരുന്നോ

പിറന്ന ഗൃഹം നിന്നെ വിസ്മരിച്ചു
നിറഞ്ഞ കണ്ണോടന്നും നീ ചിരിച്ചു
ഒരു നെയ്‌വിളക്കായ് എരിഞ്ഞതു നീ
കുരുടന്റെ കണ്മുന്‍പില്‍ ആയിരുന്നോ
ആയിരുന്നോ ആയിരുന്നോ (സ്വപ്നം)
സ്വര്‍ഗ്ഗപുത്രീ - സ്വര്‍ഗ്ഗപുത്രീ - സ്വര്‍ഗ്ഗപുത്രീ

svarggabutrī - svarggabutrī
svapnaṁ viḽambiya svarggabutrī nī
sarppaṅṅaḽkkallo pālu nalgī
pāvanasnehattin vīṇa mīṭṭī
pāvagaḽkkāyi nī pāṭṭu pāḍī (svapnaṁ)

praṇayattin pūvanaṁ nī sodiccu
karuṇadan dĕnnalāy nī paṟannu
malarvāḍi teḍi nī poyadĕllāṁ
marubhūvin māṟilekkāyirunno
āyirunno āyirunno

piṟanna gṛhaṁ ninnĕ vismariccu
niṟañña kaṇṇoḍannuṁ nī siriccu
ŏru nĕy‌viḽakkāy ĕriññadu nī
kuruḍanṟĕ kaṇmunpil āyirunno
āyirunno āyirunno (svapnaṁ)
svarggabutrī - svarggabutrī - svarggabutrī