സ്വര്‍ഗ്ഗഗോപുരവാതിലില്‍
ഞാനൊരു സ്വര്‍ണ്ണവിഗ്രഹം കണ്ടൂ
രാഗമനോഹര ഗാനം
കേട്ടനുരാഗവതിയായ് നിന്നൂ
മഞ്ഞക്കിളികള്‍ മാദകലഹരിയില്‍
മാനത്തേക്കു പറന്നൂ
മനസ്സിനിണങ്ങിയ ദേവനു ഞാന്‍
മണിമാലയൊരുക്കിയിരുന്നൂ ..
(സ്വര്‍ഗ്ഗ ഗോപുര)
മമ മനതാരില്‍ പുളകം നിറയും
മോഹനചിന്തകളില്‍
മൃദുഹാസവുമായി ഓടിവരുന്നൊരു ......
മൃദുഹാസവുമായി ഓടിവരുന്നൊരു
മായാമോഹനവന്‍ ..
(സ്വര്‍ഗ്ഗ ഗോപുര)
മാരിക്കാറുകള്‍ മായുമ്പോള്‍
സാഗരതീരത്തെത്തുമ്പോള്‍
തിരമാലകളില്‍ നീരാടീ
തിലകം ചാര്‍ത്തും ദേവനു ഞാന്‍ ..
(സ്വര്‍ഗ്ഗ ഗോപുര)