Svargattil en o si

സ്വര്‍ഗത്തില്‍ എന്‍ ഒ സി
Year
Language

സ്വര്‍ഗ്ഗത്തിലെന്നോസി ഫ്രീയായ് കിട്ടിയാല്‍
സ്വര്‍ണ്ണത്താല്‍ ജാനൂനു കൊട്ടാരം പണിയും
ഇവിടെത്തെ പ്ലേനില്‍ ചാരായം കയറ്റും
അള്ളാണെ സ്വര്‍ഗ്ഗം കുട്ടിച്ചോറാക്കും

അവിടൊരു ലോഡ്ജ് കണ്‍‌ഡീഷനാക്കും
ഇവിടൊള്ള പഹയര്‍ക്കെന്നോസി കൊടുക്കും
ഓലൊക്കെ സ്വര്‍ഗ്ഗത്തില്‍ വന്നു കുടുങ്ങുമ്പം
മൂദേവിയാളിന്റെ ലൈനൊന്നു മാറും

നാലാളു കാണുവാന്‍ ട്രെയിനൊന്നു വാങ്ങുമ്പോ
ജാനൂനെ കെട്ടി ഞമ്മളിങ്ങെത്തും
നൂറിന്റെ നോട്ടുകള്‍ വാരിവിതറുമ്പോള്‍
സ്ഥാനാര്‍ഥിയായി ഞമ്മളുനില്‍ക്കും

svarggattilĕnnosi phrīyāy kiṭṭiyāl
svarṇṇattāl jānūnu kŏṭṭāraṁ paṇiyuṁ
iviḍĕttĕ plenil sārāyaṁ kayaṭruṁ
aḽḽāṇĕ svarggaṁ kuṭṭiccoṟākkuṁ

aviḍŏru loḍj kaṇ‌ḍīṣanākkuṁ
iviḍŏḽḽa pahayarkkĕnnosi kŏḍukkuṁ
olŏkkĕ svarggattil vannu kuḍuṅṅumbaṁ
mūdeviyāḽinṟĕ lainŏnnu māṟuṁ

nālāḽu kāṇuvān ṭrĕyinŏnnu vāṅṅumbo
jānūnĕ kĕṭṭi ñammaḽiṅṅĕttuṁ
nūṟinṟĕ noṭṭugaḽ vārividaṟumboḽ
sthānārdhiyāyi ñammaḽunilkkuṁ