Svargannal svapnam kaanum

സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും
Work
Year
Language

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം
(സ്വര്‍ഗ്ഗങ്ങള്‍)

ദൂരം ദൂതിനുപോയി
കാനനമൈനേ കൂട്ടിനു നീയോ
ഓണവില്ലിന്നു‍ മീട്ടാന്‍ മീനത്തുമ്പീ നീ വാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ
(സ്വര്‍ഗ്ഗങ്ങള്‍)

വീണാമോഹനരാഗം
ജീവിതനാദം നീയെന്‍ താളം
കാണും കണ്ണിനൊരോളം തേനായ് തീരുമൊരീണം
നിന്‍ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂ‍ന്തളിരായ്
(സ്വര്‍ഗ്ഗങ്ങള്‍)

svarggaṅṅaḽ svapnaṁ kāṇuṁ maṇṇin maḍiyil
viḍarunnedo ṛtubhāvaṅṅaḽ
niṟameḻin dumbatt svarameḽattiṟayāṭṭaṁ
mārikkārmukhaṁ māṟil sārttīḍuṁ mānaṁ pūmānaṁ
(svarggaṅṅaḽ)

dūraṁ dūdinuboyi
kānanamaine kūṭṭinu nīyo
oṇavillinnu mīṭṭān mīnattumbī nī vā
pīlikkāvaḍiyāḍi pūñjolakkuḽirāy nī vā
(svarggaṅṅaḽ)

vīṇāmohanarāgaṁ
jīvidanādaṁ nīyĕn dāḽaṁ
kāṇuṁ kaṇṇinŏroḽaṁ tenāy tīrumŏrīṇaṁ
nin priyamānasaminnanurāgattin pūndaḽirāy
(svarggaṅṅaḽ)