Svaram manassile svaram

സ്വരം മനസ്സിലെ സ്വരം
Year
Language

സ്വരം മനസ്സിലെ സ്വരം
പകര്‍ന്നു നീ (2)
അഴകുകള്‍ ഉള്ളില്‍ വാരിത്തൂകും
മധുര വികാരമേ
അണയൂ അണയൂ അരികില്‍ നീ
സ്വരം മനസ്സിലെ സ്വരം
പകര്‍ന്നു നീ..

ഇളമഞ്ഞു മൂടും കുന്നില്‍ നിന്നെ
നോക്കി നിന്നു ഞാന്‍ (2)
കരളില്‍ കിനാവുമായ് നിലാവുമായ്‌
വരുന്നു ഞാന്‍
എന്തിന്നു പിന്നെ നാണം
ഓമലാളേ നിന്നെ പൊതിയാന്‍
നയനങ്ങള്‍ തമ്മിലേതോ
കഥയൊന്നു ചൊല്ലവേ
സ്വരം മനസ്സിലെ സ്വരം
പകര്‍ന്നു നീ ...

ഉയിരില്‍ വിരിഞ്ഞ പൂക്കളോടേ
കാത്തു നിന്നു ഞാന്‍ (2)
അമൃതിന്‍ പ്രവാഹമായ് പ്രകാശമായ്
എനിക്കു നീ ...
തുടരുന്നു ഏക മോഹം
എന്റെ ദേവന്‍ എന്നെ അണിയാന്‍
പുളകങ്ങള്‍ തമ്മില്‍ മാറി
ഹൃദയങ്ങള്‍ ചേരവേ ..
(സ്വരം മനസ്സിലെ ..)

svaraṁ manassilĕ svaraṁ
pagarnnu nī (2)
aḻagugaḽ uḽḽil vārittūguṁ
madhura vigārame
aṇayū aṇayū arigil nī
svaraṁ manassilĕ svaraṁ
pagarnnu nī..

iḽamaññu mūḍuṁ kunnil ninnĕ
nokki ninnu ñān (2)
karaḽil kināvumāy nilāvumāy‌
varunnu ñān
ĕndinnu pinnĕ nāṇaṁ
omalāḽe ninnĕ pŏdiyān
nayanaṅṅaḽ tammiledo
kathayŏnnu sŏllave
svaraṁ manassilĕ svaraṁ
pagarnnu nī ...

uyiril viriñña pūkkaḽoḍe
kāttu ninnu ñān (2)
amṛtin pravāhamāy pragāśamāy
ĕnikku nī ...
tuḍarunnu ega mohaṁ
ĕnṟĕ devan ĕnnĕ aṇiyān
puḽagaṅṅaḽ tammil māṟi
hṛdayaṅṅaḽ serave ..
(svaraṁ manassilĕ ..)